അമ്മ-- ഏഷ്യാനെറ്റ് താരനിശ ഞായറാഴ്ച

By Super

കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ താരസംഘടനയായ അമ്മയുടെ താരനിശ മാര്‍ച്ച് ഏഴ് ഞായറാഴ്ച രാത്രി നടക്കും.

വിപുലമായ ഒരുക്കങ്ങളാണ് താരനിശയ്ക്കായി കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ നടത്തിയിരിക്കുന്നത്. മലയാളത്തിലെ മിക്കവാറും എല്ലാ പ്രമുഖ താരങ്ങളും താരനിശയില്‍ പങ്കെടുക്കുന്നുണ്ട്. ഏഷ്യാനെറ്റ് അവാര്‍ഡ് പ്രഖ്യാപനത്തോടും വിതരണത്തോടും അനുബന്ധിച്ചാണ് താരനിശ നടക്കുന്നത്.

ശനിയാഴ്ച വൈകീട്ട് ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ താരനിശയുടെ റിഹേഴ്സല്‍ നടന്നു. ഒരാഴ്ചയായി താരങ്ങള്‍ കലാപരിപാടികളില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കത്തിലാണ്.

താരനിശ നടത്തുന്നതിന്റെ പേരില്‍ ഫിലിം ചേംബറുമായും മാക്ടയുമായും അമ്മയ്ക്ക് കൊമ്പുകോര്‍ക്കേണ്ടിവന്നിരുന്നു. താരനിശയുമായി സഹകരിക്കില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും താരനിശ സംബന്ധിച്ച മാക്ടയുടെ നിലപാടില്‍ മാറ്റം വന്നിട്ടുണ്ട്. മാക്ടയിലെ അംഗങ്ങള്‍ താരനിശയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Read more about: actors actresses amma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X