കിലുക്കത്തിന്റെ രണ്ടാം ഭാഗം വരുന്നു
കിലുക്കത്തിന്റെ രണ്ടാം ഭാഗം വരുന്നു
മാര്‍ച്ച് 07, 2005
പഴയ സൂപ്പര്‍ഹിറ്റുകളുടെ തുടര്‍ഭാഗങ്ങളൊരുക്കുന്നത് മലയാളത്തില്‍ ഒരു തരംഗമായി തീരുകയാണ്. സിബിഐ ഡയറിക്കുറിപ്പിന്റെ തുടര്‍ഭാഗമായ സേതുരാമയ്യര്‍ സിബിഐ വന്‍വിജയമായതിന് ശേഷം ഏതാനും മുന്‍കാല സൂപ്പര്‍ഹിറ്റുകളുടെ തുടര്‍ഭാഗം ഒരുക്കുന്നതായി അനൗണ്‍സ് ചെയ്തുകഴിഞ്ഞു.
സിബിഐയുടെ നാലാം ഭാഗം, ഇന്‍സ്പെക്ടര്‍ ബല്‍റാം, അതിരാത്രം എന്നിവയിലെ മമ്മൂട്ടി കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്ന താരാദാസ് വേഴ്സ് ബല്‍റാം എന്നീ ചിത്രങ്ങള്‍ക്കു പുറമെ കമ്മിഷണര്‍, കോട്ടയം കുഞ്ഞച്ചന്‍ എന്നിവയുടെ രണ്ടാം ഭാഗങ്ങളാണ് ഒരുങ്ങാന്‍ പോകുന്നത്. നാടോടിക്കാറ്റിന്റെ നാലാം ഭാഗം ഇറങ്ങുസ്റതായും കേള്‍ക്കുന്നു. ഇവക്ക് പിന്നാലെയാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കിലുക്കത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നത്.
പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിന് കിലുകിലുക്കം എന്നാണ് പേരിട്ടിരിക്കുന്നത്. ഷോഗണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഷോഗണ്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന ദിലീപ് ചിത്രം കൊച്ചിരാജാവ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും കിലുകിലുക്കത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നാണ് കിലുക്കം. മോഹന്‍ലാലും ജഗതി ശ്രീകുമാറും ചേര്‍ന്നുള്ള തമാശരംഗങ്ങളാണ് ഈ ചിത്രത്തെ വന്‍വിജയമാക്കി മാറ്റിയത്.


Click it and Unblock the Notifications