പാണ്ടിപ്പടയില്‍ പ്രകാശ്രാജ്
പാണ്ടിപ്പടയില്‍ പ്രകാശ്രാജ്
മാര്‍ച്ച് 07, 2005
ദിലീപ് നായകനാവുന്ന റാഫി മെക്കാര്‍ട്ടിന്റെ പാണ്ടിപ്പടയില്‍ തമിഴ് നടന്‍ പ്രകാശ്രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇന്ദ്രപ്രസ്ഥം, തെക്കേക്കര സൂപ്പര്‍ഫാസ്റ് എന്നിവയാണ് പ്രകാശ്രാജ് ഇതിന് മുമ്പ് അഭിനയിച്ച മലയാള ചിത്രങ്ങള്‍. തമിഴില്‍ ഒട്ടേറെ ചിത്രങ്ങളില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചുള്ള പ്രകാശ്രാജിന് മലയാളത്തില്‍ അഭിനയിച്ച രണ്ട് ചിത്രത്തിലും ലഭിച്ചത് വില്ലന്‍കഥാപാത്രങ്ങള്‍ തന്നെ.
ചിത്രത്തിലെ നായിക നവ്യാനായരാണ്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപും സഹോദരന്‍ അനൂപും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിഐഡി മൂസ, കഥാപുരുഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും ചേര്‍ന്ന് നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പാണ്ടിപ്പട.
നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, ജനാര്‍ദനന്‍, സുകുമാരി, സുമിത്ര എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫിലിം ചേംബര്‍ പ്രസിഡന്റ് കെ. നന്ദകുമാര്‍ ചിത്രത്തിന്റെ പൂജാചടങ്ങില്‍ തിരി തെളിച്ചു.


Click it and Unblock the Notifications