വെളുത്ത കത്രീനയുമായി മമ്മൂട്ടി ദുബായില്‍
വെളുത്ത കത്രീനയുമായി മമ്മൂട്ടി ദുബായില്‍
മാര്‍ച്ച് 7, 2006
ബോളിവുഡ് നായികയാണെങ്കിലും മലയാളസിനിമയിലെത്തുമ്പോള്‍ വ്യത്യസ്തമായ കഥാപരിചരണവും ഗാനരംഗങ്ങളുമൊക്കെയായിരിക്കും കത്രീന കൈഫ് പ്രതീക്ഷിച്ചിരിക്കുക. എന്നാല്‍ മമ്മൂട്ടിയുടെ നായികയായി കത്രീന പ്രത്യക്ഷപ്പെടുന്ന ബല്‍റാം വേഴ്സസ് താരാദാസ് എന്ന മലയാള ചിത്രത്തില്‍ ഗാനരംഗങ്ങളുള്‍പ്പെടെ ഒന്നിനും സംവിധായകന്‍ ഒരു കുറവ് വരുത്തിയിട്ടില്ല.
ബോളിവുഡ് ശൈലിയില്‍ ഗാനങ്ങള്‍ വിദേശത്തു ചിത്രീകരിക്കാനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായി. ദുബായിലാണ് മമ്മൂട്ടിയും കത്രീന കൈഫും ഉള്‍പ്പെടുന്ന ഗാനരംഗം ചിത്രീകരിച്ചത്. ഇരുവരും ചേര്‍ന്ന് ആടിപ്പാടുന്ന രംഗങ്ങള്‍ ഹിന്ദി സിനിമക്കാരെ വെല്ലുന്ന വിധം അടിപൊളിയായി ക്യാമറയിലൊപ്പുകയും ചെയ്തു.
മമ്മൂട്ടി ഇരട്ടക്കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രത്തില്‍ ബല്‍റാം എന്ന പൊലീസുദ്യോഗസ്ഥനായും താരാദാസ് എന്ന അധോലോക നായകനായുമാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. താരാദാസിന്റെ കാമുകിയായ ഹിന്ദി നടിയായാണ് കത്രീന അഭിനയിക്കുന്നത്. അധോലോക നായകന്‍ അബു സലിമിനെയും കാമുകി മോണിക്ക ബേദിയെയും ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഈ കഥാപാത്രങ്ങളെ സംവിധായകന്‍ ഐ.വി.ശശി ഒരുക്കിയിരിക്കുന്നത്. അതിന് മേമ്പൊടിയായി അധോലോക നായകനും സിനിമാ നടിയും ചേര്‍ന്നുള്ള ഗാനരംഗം വിദേശത്തു ചിത്രീകരിക്കുകയും ചെയ്തു.
ഐ.വി.ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ടി.ദാമോദരനും എസ്.എന്‍.സ്വാമിയും ചേര്‍ന്നാണ്.


Click it and Unblock the Notifications