മമ്മൂട്ടി പാടുമോ?

By Staff

നമ്മുടെ സൂപ്പര്‍താരങ്ങള്‍ക്ക് അഭിനയത്തിനൊപ്പം മറ്റു പല കാര്യങ്ങളിലും കമ്പമുണ്ട്. അതിലൊന്നാണ് പിന്നണിഗാനം ആലപിക്കല്‍. സൂപ്പര്‍താരങ്ങളില്‍ മോഹന്‍ലാലാണ് ഈ കലാപരിപാടിക്ക് തുടക്കമിടുന്നത്.

ഏയ് ഓട്ടോ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി മോഹന്‍ലാല്‍ പിന്നണി പാടുന്നത്. പിന്നീട് സ്ഫടികം, തന്മാത്ര എന്നീ ചിത്രങ്ങളിലും പാടി. പിന്നണി പാടിയ ഈ മൂന്ന് ചിത്രങ്ങളിലും ലാല്‍ നായകനായിരുന്നു. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തില്‍ ലാലിന് വേഷമൊന്നുമില്ലെങ്കിലും അദ്ദേഹം പാടിയ ഒരു ഗാനം ഈ ചിത്രത്തിലുണ്ട്. അബ്ബാസ് അഭിനയിക്കുന്ന ഗാനരംഗത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ പാടിയത്.

മമ്മൂട്ടി ആദ്യമായി ഒരു ചിത്രത്തിന് വേണ്ടി പാടുന്നത് പല്ലാവൂര്‍ ദേവനാരായണന്‍ എന്ന ചിത്രത്തിലാണ്. ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് ഈ ഗാനം പാടി അഭിനയിക്കുന്നത്. അതിനു ശേഷം ഒരിക്കല്‍ക്കൂടി പിന്നണി ഗായകന്റെ റോളിലെത്താനുള്ള ആലോചനയിലാണ് മമ്മൂട്ടി.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ബിഗ് ബിയിലാണ് അദ്ദേഹത്തിന് പാടാനായി പ്രത്യേക ഈണം സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ഒരുക്കിയിരിക്കുന്നത്. ഈണം റെഡിയായെങ്കിലും മമ്മൂട്ടി പാടുമോയെ കാര്യം ഉറപ്പായില്ല. മമ്മൂട്ടി പാടുന്നതിനെ കുറിച്ച് ആലോചിച്ചു വരികയാണെന്ന് സംവിധായകന്‍ അമല്‍ നീരദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X