ഷാഫിയുടെ ചിത്രത്തില്‍ ജയറാം
ഹിറ്റ് ചിത്രങ്ങളൊരുക്കുന്ന സംവിധായക-തിരക്കഥാ ഇരട്ടകള്‍ റാഫി-മെക്കാര്‍ട്ടിന്‍ ടീമിന്റെ അസോസിയേറ്റ് ഷാഫി സംവിധായകനാകുന്നു. ജയറാമാണ് നായകന്‍. റാഫിയുടെ അനുജന്‍ കൂടിയാണ് ഷാഫി.
ചിത്രത്തിനു വേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത് റാഫി-മെക്കാര്‍ട്ടിന്‍ തന്നെ. മറ്റു താരങ്ങളെയും ലൊക്കേഷനുമൊന്നും തീരുമാനിച്ചിട്ടില്ല.
ഷാഫിയുടെ ചിത്രത്തിനു വേണ്ടി തിരക്കഥ എഴുതുന്നത് റാഫിയുടെ അനുജനായതുകൊണ്ടൊന്നുമല്ലെന്ന് റാഫി-മെക്കാര്‍ട്ടിന്‍ പറഞ്ഞു. തങ്ങള്‍ക്കു പുറമെ സിദ്ദിഖ്-ലാല്‍, രാജസേനന്‍ എന്നിവരുടെ കൂടെയും സഹസംവിധായകനായി നിന്ന് കഴിവ് തെളിയിച്ചയാളാണ് ഷാഫി. ഷാഫിക്കുവേണ്ടി തിരക്കഥ രചിക്കാനുള്ള കാരണവും ഇതു തന്നെ - അവര്‍ പറയുന്നു


Click it and Unblock the Notifications