സിബി മലയില്‍ ചിത്രം ആയിരത്തിലൊരുവന്‍
സിബി മലയില്‍ ചിത്രം ആയിരത്തിലൊരുവന്‍
മാര്‍ച്ച് 08, 2002
കലാഭവന്‍ മണിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആയിരത്തിലൊരുവന്‍ എന്ന് പേരിട്ടു.
ടിവി താരമായി ശ്രദ്ധിക്കപ്പെട്ടിട്ടുള്ള സുജിതയാണ് ചിത്രത്തിലെ നായിക. തിലകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ, ജനാര്‍ദനന്‍, സലിം കുമാര്‍, സുധീഷ്, ഷമ്മി തിലകന്‍, മധുപാല്‍, റിസബാവ, ജോസ് പെല്ലിശേരി, കൊച്ചുപ്രേമന്‍, കെ. പി. എ. സി. ലളിത തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ ടി. എ. റസാക്കാണ് രചിച്ചിരിക്കുന്നത്. യൂസഫലി കേച്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. ക്യാമറ വേണുഗോപാല്‍.
കോക്കേഴ്സ് ഫിലിംസിനു വേണ്ടി സിയാദ് കോക്കറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications