സിനിമാ പ്രതിസന്ധി ഒത്തുതീര്‍ന്നു
സിനിമാ പ്രതിസന്ധി ഒത്തുതീര്‍ന്നു
മാര്‍ച്ച് 08, 2003
തിരുവനന്തപുരം : മലയാള ചലച്ചിത്ര രംഗത്ത് വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഒന്നരമാസമായി നിലനിന്ന പ്രശ്നങ്ങള്‍ ഒത്തുതീര്‍ന്നു.
വിതരണക്കാരുടെ വിഹിതം, ഹോള്‍ഡ് ഓവര്‍ ശതമാനം, തീയേറ്റര്‍ അഡ്വാന്‍സ് തുടങ്ങി തര്‍ക്കം നിലനിന്നിരുന്ന വിഷയങ്ങളാണ് ചര്‍ച്ചയിലൂടെ പരിഹരിച്ചത്. കഴിഞ്ഞ 41 ദിവസമായി പ്രശ്നം നിലനിര്‍ക്കുകയാണ്.
ചലച്ചിത്ര രംഗത്തെ വിവിധ വിഭാഗങ്ങളിലെ പ്രതിനിധികളും മന്ത്രിമാരും ചേര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിയ്ക്കപ്പെട്ടത്. പ്രദര്‍ശകര്‍ വിതരണക്കാര്‍ക്ക് നല്‍കുന്ന വിഹിതം കൂട്ടിയതാണ് പ്രധാന ഒത്ത് തീര്‍പ്പ് വ്യവസ്ഥ.
മന്ത്രിമാരായ ജി.കാര്‍ത്തികേയന്‍, എം.എം.ഹസ്സന്‍, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ പി.വി.ഗംഗാധരന്‍, മാനേജിംഗ് ഡയറക്ടര്‍ എന്‍.വാസുദേവന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പുതുക്കിയ വ്യവസ്ഥകള്‍ മാര്‍ച്ച് 8 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ അറിയിച്ചു.
കേരളാ ഫിലിം ചേംബര്‍ അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, എക്സിബിറ്റേഴ്സ് അസോസിയേഷന്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, കേരളാ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.


Click it and Unblock the Notifications