ഏഷ്യാനെറ്റ് അവാര്‍ഡ്: ലാല്‍ നടന്‍; മീര നടി

By Super

കൊച്ചി: മികച്ച നടനുള്ള ഏഷ്യാനെറ്റ് അവാര്‍ഡിന് മോഹന്‍ലാലും മികച്ച നടിയ്ക്കുള്ള അവാര്‍ഡിന് മീരാ ജാസ്മിനും അര്‍ഹരായി. സിബിമലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം ആണ് മികച്ച ചിത്രം.

ബാട്ടേനിലെ അഭിനയത്തിനാണ് മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. കസ്തൂരിമാന്‍, പാഠം ഒന്ന് ഒരു വിലാപം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് മീരാ ജാസ്മിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

ഫിബ്രവരി ഏഴ് ഞായറാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റേഡിയത്തില്‍ നടന്ന ഏഷ്യനെറ്റ്-അമ്മ താരനിശയിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്. ചിത്രം മനസിനക്കരെ.

ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനക്കുള്ള പുരസ്കാരത്തിന് എം. ടി. വാസുദേവന്‍ നായര്‍ തിരഞ്ഞടുക്കപ്പെട്ടു. മറ്റ് അവാര്‍ഡുകള്‍: മികച്ച സഹനടന്‍: സിദ്ദിക്ക് (സസ്നേഹം സുമിത്ര), പ്രത്യേക അവാര്‍ഡ്: ഷീല (മനസിനക്കരെ), തിരക്കഥാകൃത്ത്: രഞ്ജിത്ത് (മിഴി രണ്ടിലും), സംഗീത സംവിധായകന്‍: എം. ജയചന്ദ്രന്‍ (ബാലേട്ടന്‍). ഗായകന്‍: എം. ജി. ദ്ധീകുമാര്‍, ഗായിക: കെ. എസ്. ചിത്ര. ഛായാഗ്രഹണം: എസ്. കുമാര്‍.

ഇന്നസെന്റിന്റെ ആമുഖപ്രസംഗത്തിന് ശേഷം മമ്മൂട്ടി താരനിശ മലയാള സിനിമയ്ക്കായി സമര്‍പ്പിച്ചു. ഷീലയും മധുവും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കലാപരിപാടികളില്‍ മുകേഷും ശ്രീനിവാസനുമായിരുന്നു പ്രധാന അവതാരകര്‍.

Read more about: mohanlal meera jasmin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X