സിനിമാനിര്‍മ്മാണം നിലയ്ക്കുന്നു
കൊച്ചി: ഏഷ്യാനെറ്റ് സംഘടിപ്പിച്ച താരനിശയില്‍ നടീനടന്മാര്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് ഫിലിം ചേംബര്‍ മാര്‍ച്ച് എട്ട് തിങ്കളാഴ്ച മുതല്‍ സിനിമാനിര്‍മ്മാണം നിര്‍ത്തിവയ്ക്കും.
അതേ സമയം തിയറ്ററുകളെ പ്രതിഷേധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞു. വിഷുവിന് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്യുന്ന അതു നീ തന്നെയാണ്, ജോഷിയുടെ ദിലീപ് ചിത്രമായ റണ്‍വേ, ജയറാമിന്റെ മയിലാട്ടം, റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചതിയ്ക്കാത്ത ചന്തു എന്നീ ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.
ഏതാനും ദിവസത്തേയ്ക്ക് ചിത്രീകരണം നിര്‍ത്തിവയ്ക്കാനാണ് ചേംബര്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. മിക്കവാറും ഈയാഴ്ച തന്നെ വിഷു ചിത്രങ്ങള്‍ക്കുള്ള വിലക്ക് നീക്കിയേക്കുമെന്ന് കരുതുന്നു. ചിത്രങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയാല്‍ നിര്‍മ്മാതാക്കളും വിതരണക്കാരും ഒരുപോലെ പ്രതിസന്ധിയിലാകും.
വ്യവസായികളെ വെല്ലുവിളിച്ച് താരനിശയില്‍ പങ്കെടുത്ത അമ്മ ഭാരവാഹികളുമായി ചര്‍ച്ച നടത്തുന്ന പ്രശ്നമില്ലെന്നും സിയാദ് കോക്കര്‍ പറഞ്ഞു. ഈ മാസം ദില്ലിയിലും പിന്നീട് ദുബായിലും താരനിശ നടത്താന്‍ അമ്മ ഭാരവാഹികള്‍ തീരുമാനിച്ച സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് സാധ്യതയില്ലാതാവുകയാണ്.


Click it and Unblock the Notifications











