രാജസേനന്‍-റാഫി മെക്കാര്‍ട്ടിന്‍ ടീം വീണ്ടും

By Staff

രാജസേനന്‍-റാഫി മെക്കാര്‍ട്ടിന്‍ ടീം വീണ്ടും
മാര്‍ച്ച് 08, 2004

ഏതാനും ഹിറ്റ് കോമഡി ചിത്രങ്ങള്‍ ഒരുക്കിയ രാജസേനന്‍-റാഫി മെക്കാര്‍ട്ടിന്‍ ടീം വീണ്ടും ഒന്നിക്കുന്നു.

രാജസേനന്റെ ഹിറ്റ് ചിത്രങ്ങളായ ആദ്യത്തെ കണ്‍മണി, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ദില്ലിവാല രാജകുമാരന്‍ തുടങ്ങിയവയ്ക്ക് തിരക്കഥ രചിച്ചത് റാഫി മെക്കാര്‍ട്ടിനാണ്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനരംഗത്തേക്ക് തിരിഞ്ഞതിന് ശേഷം രാജസേനന് വേണ്ടി ആദ്യമായാണ് തിരക്കഥ രചിക്കുന്നത്.

സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തിന്റെ വന്‍പരാജയത്തിന് ശേഷം തിരിച്ചുവരവിനുളള ശ്രമമെന്ന നിലയിലാണ് രാജസേനന്‍ റാഫി മെക്കാര്‍ട്ടിനുമായി വീണ്ടും ഒന്നിക്കുന്നത്. റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ ഹിറ്റ് ചിത്രങ്ങള്‍ മാത്രം തീര്‍ത്തിട്ടുള്ള രാജസേനന്‍ മറ്റൊരു ഹിറ്റ് പ്രതീക്ഷയോടെയാണ് പുതിയ ചിത്രത്തിന് പദ്ധതിയിട്ടിരിക്കുന്നത്. രാജസേനനും റാഫി മെക്കാര്‍ട്ടിനും ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടത്തിവരികയാണ്.

സംവിധാനരംഗത്തേക്ക് തിരിഞ്ഞതിന് ശേഷവും റാഫി മെക്കാര്‍ട്ടിന്‍ മറ്റ് സംവിധായകര്‍ക്ക് വേണ്ടി തിരക്കഥ രചിക്കുന്നത് തുടര്‍ന്നിരുന്നു. റാഫിയുടെ അനുജനായ ഷാഫിക്ക് വേണ്ടി വണ്‍മാന്‍ഷോ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് റാഫി മെക്കാര്‍ട്ടിനാണ്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ജയരാജിന്റെ തിളക്കത്തിന്റെ തിരക്കഥ റാഫി മെക്കാര്‍ട്ടിന്റേതായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X