രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്നു
രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്നു
മാര്‍ച്ച് 08, 2004
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് മമ്മൂട്ടി രഞ്ജിത്ത് സംവിധായകനാവുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ വല്യേട്ടന്റെ തിരക്കഥാകൃത്ത് രഞ്ജിത്തായിരുന്നു. വല്യേട്ടന് ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത് ഇപ്പോഴാണ്.
നേരത്തെ അമ്പലക്കര ഫിലിംസിനു വേണ്ടി ഒരു രഞ്ജിത്ത്-മമ്മൂട്ടി ചിത്രം ഒരുക്കാന്‍ പദ്ധതിയുണ്ടായിരുന്നു. രാവുമായുന്നു എന്നാണ് ചിത്രത്തിന് പേരിട്ടിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ആ ചിത്രത്തിന്റെ ജോലികള്‍ നടന്നില്ല.
പുതിയ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രഞ്ജിത്ത് തന്നെ. ലാല്‍ ക്രിയേഷന്‍സിന് വേണ്ടിയാണ് ഇപ്പോള്‍ ഇരുവരും ഒന്നിക്കുന്നത്. ഹിറ്റ്ലറിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ലാല്‍ ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണിത്. ചിത്രം വിതരണത്തിനെത്തിക്കുന്നതും ലാല്‍ ക്രിയേഷന്‍സ് തന്നെ.
ചതിക്കാത്ത ചന്തുവിന് ശേഷമാണ് ലാല്‍ ക്രിയേഷന്‍സ് ഈ ചിത്രം നിര്‍മിക്കുന്നത്. ലാല്‍ ക്രിയേഷന്‍സിന് വേണ്ടി രഞ്ജിത്ത് നിര്‍മിക്കുന്ന ആദ്യചിത്രവുമാണിത്.
മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കാനും രഞ്ജിത്തിന് പദ്ധതിയുണ്ട്. ഏതു ചിത്രമാണ് ആദ്യം ഒരുക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications