ശ്രേയ റെഡ്ഢി വീണ്ടും മലയാളത്തില്‍
ശ്രേയ റെഡ്ഢി വീണ്ടും മലയാളത്തില്‍
മാര്‍ച്ച് 08, 2005
നവാഗതനായ കുക്കു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തെലുങ്ക് നടി ശ്രേയ റെഡ്ഢി വീണ്ടും മലയാളത്തിലെത്തുന്നു. മുകേഷാണ് ഈ ചിത്രത്തില്‍ നായകനാവുന്നത്.
ഒരാള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ സംഗീത് ശിവന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള കുക്കു ഈ ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനാവുകയാണ്. സംഗീത് ശിവന്റെ സ്നേഹപൂര്‍വം അന്ന എന്ന ചിത്രത്തില്‍ കുക്കു നായകനായി അഭിനയിച്ചിട്ടുണ്ട്.
രഞ്ജിത്തിന്റെ ബ്ലാക്ക് ആണ് ശ്രേയ റെഡ്ഢി ആദ്യമായി അഭിനയിച്ച മലയാളചിത്രം. മമ്മൂട്ടി നായകനായ ഈ ചിത്രത്തില്‍ ഒരു നാടന്‍ തമിഴ് പെണ്‍കുട്ടിയായി വേഷമിട്ട ശ്രേയ റെഡ്ഢിയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.
അതുല്‍ കുല്‍ക്കര്‍ണി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രത്തിലും ശ്രേയ റെഡ്ഢി വേഷമിടുന്നുണ്ട്. ഒരാള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൊന്‍മുടിയില്‍ ആരംഭിക്കും.


Click it and Unblock the Notifications