ബല്‍റാമും താരാദാസും മാര്‍ച്ച് 17നെത്തും
ബല്‍റാമും താരാദാസും മാര്‍ച്ച് 17നെത്തും
മാര്‍ച്ച് 8, 2006
ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യചിത്രം മാര്‍ച്ച് 17നെത്തും. ഐ.വി.ശശി സംവിധാനം ചെയ്ത ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിന് മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും അല്പം വൈകിയാണ് ആദ്യത്തെ മമ്മൂട്ടി സിനിമയെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യചിത്രം തൊമ്മനും മക്കളും മാര്‍ച്ച് 16നാണ് റിലീസ് ചെയ്തത്. ആ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഇത്തവണയും ഒരു സൂപ്പര്‍ഹിറ്റോടെ വര്‍ഷം ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി.
54 പ്രിന്റുകളോടെയാണ് ബല്‍റാം വേഴ്സസ് താരാദാസ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ലിബര്‍ട്ടി ബഷീര്‍ നിര്‍മിച്ച ചിത്രം ലിബര്‍ട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ് വിതരണത്തിനെത്തിക്കുന്നത്.
മാര്‍ച്ചില്‍ ജയറാമിന്റെയും പൃഥ്വിരാജിന്റെയും ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ജയറാം നായകനായ മധുചന്ദ്രലേഖ മാര്‍ച്ച് 23നും പൃഥ്വിരാജിന്റെ വര്‍ഗം മാര്‍ച്ച് 31നും തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications