മാര്‍ച്ചില്‍ മൂന്ന് സുരേഷ് ഗോപി ചിത്രങ്ങള്‍!!

By Staff

മാര്‍ച്ചില്‍ മൂന്ന് സുരേഷ് ഗോപി ചിത്രങ്ങള്‍!!
മാര്‍ച്ച് 8, 2006

2005ല്‍ ഭരത്ചന്ദ്രന്‍ ഐപിഎസ് എത്തുന്നതിന് മുമ്പ് സുരേഷ് ഗോപിയുടെ കരിയര്‍ ഏതു നിലയിലായിരുന്നുവെന്ന് അദ്ദേഹം പോലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവുന്നില്ല. ഒരു വര്‍ഷം മൂന്ന് ചിത്രങ്ങളെങ്കിലും തികയ്ക്കുന്നതിന് സുരേഷ് ഗോപി പാടുപെട്ടിരുന്നു. അവയില്‍ ഒരു ചിത്രം പോലും ശരാശരി വിജയം നേടാറുമില്ല.

ഭരത്ചന്ദ്രന്‍ ഐപിഎസിനു മുമ്പ് നാല് വര്‍ഷത്തോളം സുരേഷ് ഗോപിയുടെ സ്ഥിതി ഇതായിരുന്നു. ഏറ്റവും ദയനീയമായ കരിയര്‍ നില. എന്നാല്‍ പതനത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റുവരുന്ന സിനിമയിലെ ആക്ഷന്‍ ഹീറോയെ പോലെയാണ് ഇപ്പോള്‍ സുരേഷ് ഗോപി. വര്‍ഷത്തില്‍ മൂന്ന് ചിത്രങ്ങളെങ്കിലും തികയ്ക്കാന്‍ പാടുപെട്ടിരുന്ന ഈ നടന്റെ മൂന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ ഒരേ മാസം തിയേറ്ററുകളിലെത്തുന്നത്!!

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്താന്‍ മാസങ്ങളുടെ ഇടവേളയെടുക്കുമ്പോള്‍ ദിവസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ സുരേഷ് ഗോപി ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി തിയേറ്ററുകളിലെത്തുന്നു! മാര്‍ച്ചില്‍ സുരേഷ് ഗോപിയുടെ മൂന്ന് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.

മാര്‍ച്ച് മൂന്നിനാണ് സുരേഷ് ഗോപിയുടെ ലങ്ക പ്രദര്‍ശനത്തിനെത്തിയത്. ക്രിസ്തുമസ് ചിത്രമായ ടൈഗറിനു ശേഷമിറങ്ങുന്ന സുരേഷ് ഗോപി ചിത്രമാണ് ഇത്. ക്രിസ്മസിനു ശേഷം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പുതിയ ചിത്രങ്ങള്‍ ഇതുവരെ തിയേറ്ററിലെത്തിയിട്ടില്ല. മാര്‍ച്ച് ആദ്യം തന്നെ പുതിയ ചിത്രവുമായെത്തിയ സുരേഷ് ഗോപി ഈ മാസം തന്നെ രണ്ട് ചിത്രങ്ങള്‍ കൂടി പ്രദര്‍ശനത്തിനെത്തിച്ച് ബോക്സോഫീസ് പിടിച്ചുകുലുക്കാനൊരുങ്ങുകയാണ്!!

മാര്‍ച്ച് 23ന് സുരേഷ് ഗോപി നായകനായ രാഷ്ട്രം തിയേറ്ററുകളിലെത്തും. അനില്‍ മേനോന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മുഖ്യമന്ത്രിയായാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. തകര്‍പ്പന്‍ ഡയലോഗുകളും ആക്ഷനും ചേര്‍ത്തൊരുക്കിയിട്ടുള്ള ഈ ചിത്രത്തില്‍ ഒരു പതിവ് സുരേഷ് ഗോപി ചിത്രത്തിലെ എല്ലാ ചേരുവകളുമുണ്ട്.

വെറും 20 ദിവസത്തെ വ്യത്യാസത്തിലാണ് രണ്ട് സുരേഷ് ഗോപി ചിത്രങ്ങള്‍ എത്തുന്നത്. അതിനു പിന്നാലെ ഒരാഴ്ചയ്ക്കുള്ളില്‍ അടുത്ത സുരേഷ് ഗോപി ചിത്രവും പ്രദര്‍ശനത്തിനെത്തും. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിന്താമണി കൊലക്കേസ് റിലീസ് ചെയ്യുന്നത് മാര്‍ച്ച് 31നാണ്! തൊട്ടടുത്ത ആഴ്ചകളില്‍ രണ്ട് സുരേഷ് ഗോപി ചിത്രങ്ങള്‍!

തിയേറ്ററുകളില്‍ ചിത്രങ്ങളുടെ ബഹളം സൃഷ്ടിച്ച് തന്റെ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റുകയാണ് ഈ സൂപ്പര്‍താരം. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമൊക്കെ വളരെ ആലോചിച്ച് ചിത്രങ്ങളുടെ പ്രദര്‍ശനതീയതികള്‍ തീരുമാനിക്കുമ്പോള്‍ ചിത്രങ്ങളുടെ എണ്ണത്തിലെ പെരുക്കത്തിനിടയില്‍ സുരേഷ് ഗോപിക്ക് അതിനൊന്നും സമയമില്ല!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X