തീര്‍ത്ഥാടനം നല്ല ചിത്രം, നടന്‍ ജയറാം
തീര്‍ത്ഥാടനം നല്ല ചിത്രം, നടന്‍ ജയറാം
മാര്‍ച്ച് 09, 2002
ചെന്നൈ : ഏറ്റവും നല്ല ചിത്രത്തിനുളള മാതൃഭൂമി- മെഡിമിക്സ് അവാര്‍ഡ് തീര്‍ത്ഥാടനം നേടി. ജയറാമാണ് നല്ല നടന്‍. ചിത്രം തീര്‍ത്ഥാടനം. നല്ല നടി സംയുക്താ വര്‍മ്മ. ചിത്രം മേഘമല്‍ഹാര്‍. മേഘമല്‍ഹാറിന്റെ സംവിധായകന്‍ കമല്‍ ആണ് മികച്ച സംവിധായകന്‍.
ജൂറി ചെയര്‍മാന്‍ ബാലു മഹേന്ദ്രയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ക്യാഷ് അവാര്‍ഡും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഏറ്റവും നല്ല ചിത്രത്തിന് 1.50 ലക്ഷം രൂപയാണ് സമ്മാനത്തുക. നടീനടന്‍മാര്‍ക്ക് 50,000 രൂപ സമ്മാനം ലഭിക്കും.
മറ്റ് പുരസ്കാരങ്ങള്‍: സ്വഭാവനടന്‍- നെടുമുടി (ഇഷ്ടം), സ്വഭാവനടി- പൂര്‍ണിമാ മോഹന്‍ (മേഘമല്‍ഹാര്‍), തിരക്കഥാകൃത്ത്: എം. ടി. വാസുദേവന്‍നായര്‍ (തീര്‍ഥാടനം), സംഗീത സംവിധായകന്‍- രമേഷ് നാരായണന്‍ (മേഘമല്‍ഹാര്‍), ഗാനരചയിതാവ്- തിരുനെല്ലൂര്‍ കരുണാകരന്‍ (കാറ്റ് വന്നു വിളിച്ചപ്പോള്‍), ഗായകന്‍- ജയചന്ദ്രന്‍ (രാവപ്രഭു, മേഘമല്‍ഹാര്‍), ഗായിക- കെ. എസ്. ചിത്ര (വിവിധ സിനിമകള്‍), ഛായാഗ്രഹകന്‍- എം. ജെ. രാധാകൃഷ്ണന്‍ (തീര്‍ഥാടനം), ചിത്രസംയോജനം -ശ്രീകര്‍പ്രസാദ് (തീര്‍ഥാടനം), കലാസംവിധാനം (ശശി പെരുമാനൂര്‍), ശബ്ദലേഖനം-ഹരീന്ദ്രനാഥ് (തീര്‍ഥാടനം), ബാലനടന്‍ - മാസ്റര്‍അശ്വിന്‍ (അച്ഛനെയാണെനിക്കിഷ്ടം).
മേഘമല്‍ഹാറിലെ അഭിനയത്തിന് ബിജു മേനോന് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിക്കും.
മാര്‍ച്ച് 31ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.


Click it and Unblock the Notifications