ജയന്‍ നായകനാവുന്ന അഞ്ചരക്കമ്പനി
ജയന്‍ നായകനാവുന്ന അഞ്ചരക്കമ്പനി
മാര്‍ച്ച് 09, 2004
നടന്‍ ജയന്റെ സഹോദരപുത്രന്‍ ജയന്‍ നായകനാവുന്ന ചിത്രമാണ് അഞ്ചരക്കമ്പനി. ജയന്റെ സഹോദരപുത്രന്റെ യഥാര്‍ഥപേര് ജയകൃഷ്ണ എന്നാണെങ്കിലും സിനിമയില്‍ ജയന്‍ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്.
ദത്തന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് അഞ്ചരക്കമ്പനി. ദി ക്യാമ്പ് എന്ന തമിഴ് ചിത്രത്തിന് ശേഷം ദത്തന്‍ ഒരുക്കുന്ന ചിത്രമാണിത്.
മുകേഷ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ് നടി രസികയാണ് ചിത്രത്തിലെ നായിക. ഇംഗ്ലീഷ് മീഡിയം, സമ്മര്‍ ഇന്‍ ബത്ലഹേം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രസിക അഭിനയിക്കുന്ന മലയാളചിത്രമാണിത്.
ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, സുധീഷ്, സുധീര്‍, കൊച്ചിന്‍ ഹനീഫ, സാലു കൂറ്റനാട്, ജെയിംസ്, കുഞ്ചന്‍, മച്ചാന്‍ വര്‍ഗീസ്, കലാരഞ്ജിനി, കെ. പി. എ. സി. ലളിത, അഞ്ജലി മേനോന്‍, അനിത, ബേബി മാളൂട്ടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
വിശ്വകുമാറാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഭരണിക്കാവ് ശിവകുമാര്‍, ബി. ആര്‍. പ്രസാദ് എന്നിവരുടെ ഗാനങ്ങള്‍ക്ക് ജിജാക്ക് സംഗീതം നല്‍കുന്നു. ഛായാഗ്രഹണം ശശിരാമകൃഷ്ണന്‍. പെന്താടോണ്‍ മൂവീസിന്റെ ബാനറില്‍ കുമാരസ്വാമി നിര്‍മിക്കുന്ന ചിത്രം എന്റര്‍പ്രൈസസ് റിലീസ് വിതരണത്തിനെത്തിക്കും.


Click it and Unblock the Notifications