ദിലീപും ലാലും ഇനി സുഹൃത്തുക്കള്‍

By Staff

ദിലീപും ലാലും ഇനി സുഹൃത്തുക്കള്‍
മാര്‍ച്ച് 09, 2005

നിര്‍മാണ, വിതരണ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച നടന്‍ ലാലുമായുള്ള ദിലീപിന്റെ പിണക്കം ഒടുവില്‍ തീര്‍ന്നു. ദിലീപ് അഭിനയിക്കുന്ന സിനിമകള്‍ നിര്‍മിക്കില്ലെന്ന തീരുമാനം ലാല്‍ ഉപേക്ഷിച്ചു. ദിലീപ് സിനിമകളില്‍ ഇനി ലാല്‍ അഭിനയിക്കുകയും ചെയ്യും.

സിനിമാരംഗത്ത് സാധാരണമായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് ലാലും ദിലീപും അകന്നത്. ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ തെങ്കാശിപ്പട്ടണം, കല്യാണരാമന്‍ എന്നിവ നിര്‍മിച്ചത് ലാലാണ്. എന്നാല്‍ കല്യാണരാമനു ശേഷം ഒരു ദിലീപ് ചിത്രത്തിനും ലാല്‍ സഹകരിച്ചില്ല.

പിണക്കം തീര്‍ന്നതോടെ അടുത്ത ദിലീപ് ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ലാല്‍. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന അത്ഭുതവിളക്ക് ആണ് ലാല്‍ നിര്‍മിക്കുന്നത്. ദിലീപ് തന്നെ നിര്‍മിച്ച കൊച്ചി രാജാവിന്റെ വിതരണവും ലാല്‍ ഏറ്റെടുത്തിട്ടുണ്ട്.

ഹിറ്റ്ലര്‍, ഫ്രണ്ട്സ്, തെങ്കാശിപ്പട്ടണം, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, ബ്ലാക്ക് തുടങ്ങിയ ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായ ലാല്‍ ദിലീപുമായി അകന്നതോടെ ജയസൂര്യ നായകനായ ചിത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിക്കുകയാണ് ചെയ്തത്. ജയസൂര്യയുടെ ഹിറ്റ് ചിത്രങ്ങളായ പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു എന്നിവ നിര്‍മിച്ചത് ലാലാണ്. എന്നാല്‍ പുതിയ ജയസൂര്യ ചിത്രങ്ങളൊന്നും നിര്‍മിക്കാന്‍ ലാലിന് പദ്ധതിയില്ല.

ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രം തൊമ്മനും മക്കളും ലാലാണ് നിര്‍മിച്ചത്. ഈ ചിത്രം മാര്‍ച്ച് 18ന് ലാല്‍ റിലീസ് ചെയ്യും. തുടര്‍ന്ന് ഈസ്റര്‍ ദിനമായ മാര്‍ച്ച് 27ന് ദിലീപ് ചിത്രമായ കൊച്ചി രാജാവ് തിയേറ്ററുകളിലെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X