തമിഴില്‍ നിന്ന് ഒരു നടി കൂടി
തമിഴില്‍ നിന്ന് ഒരു നടി കൂടി
മാര്‍ച്ച് 09, 2005
വി. ജി. തമ്പി സംവിധാനം ചെയ്യുന്ന കൃത്യം എന്ന ചിത്രത്തിലൂടെ തമിഴില്‍ നിന്ന് ഒരു നടി കൂടി മലയാളത്തിലെത്തുകയാണ്- പവിത്ര. മുംബൈക്കാരിയാണെങ്കിലും തമിഴിലാണ് നടിയെന്ന നിലയില്‍ പവിത്ര ശ്രദ്ധ പിടിച്ചുപറ്റിയത്.
ധനുഷ് നായകനായ ഡ്രീസ് എന്ന ചിത്രത്തിലാണ് പവിത്ര അഭിനയിച്ചത്. തമിഴ് പ്രേക്ഷകരുടെ ഹരമായ ധനുഷിനൊപ്പം നടത്തിയ പ്രകടനം പവിത്രക്ക് കൈയടി നേടിക്കൊടുത്തു. ഡ്രീംസിലെ അഭിനയം കണ്ടിഷ്ടപ്പെട്ടാണ് പവിത്രയെ വി. ജി. തമ്പി തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത്.
കൃത്യത്തില്‍ പൃഥ്വിരാജിന്റെ നായികയാണ് പവിത്ര. പൃഥ്വിരാജിന് ചിത്രത്തില്‍ ഇരട്ടവേഷമാണ്. സാന്‍ട്ര എന്ന കഥാപാത്രത്തെയാണ് പവിത്ര അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഇരട്ട കഥാപാത്രങ്ങളില്‍ ഒരാള്‍ സാന്‍ട്രയുടെ കാമുകനായി മാറുമ്പോള്‍ മറ്റേയാള്‍ സാന്‍ട്രയെ കൊല്ലാന്‍ ശ്രമിക്കുന്നു.
ഉദ്വേഗജനകമായ രംഗങ്ങളിലൂടെ കടന്നുപോവുന്ന ചിത്രത്തില്‍ കൊലക്കത്തിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു യുവതിയുടെ മാനസികസംഘര്‍ഷങ്ങളാണ് പവിത്ര അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications