twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുരളിയുടെ പുലിജന്മം

    By Staff
    |

    മുരളിയുടെ പുലിജന്മം
    മാര്‍ച്ച് 9, 2006

    മുരളിക്ക് ആദ്യമായി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് പ്രിയനന്ദനന്റെ നെയ്ത്തുകാരന്‍. തന്റെ രണ്ടാമത്തെ ചിത്രത്തിലും പ്രിയനന്ദനന്‍ നായകനാക്കുന്നത് മുരളിയെയാണ്. പുലിജന്മം എന്ന ഈ ചിത്രത്തിലും ഏറെ അഭിനയസാധ്യതകളുള്ള ഒരു കഥാപാത്രത്തെയാണ് മുരളി അവതരിപ്പിക്കുന്നത്.

    നാടകവും പുരാവൃത്തവും ജീവിതവുമെല്ലാം വേര്‍തിരിക്കാനാവാതെ ഇഴുകിച്ചേരുന്ന അവസ്ഥയെ കുറിച്ചാണ് പുലിജന്മം പറയുന്നത്. സമൂഹത്തിലെ ഏതു പ്രശ്നങ്ങളിലും ഇറങ്ങിച്ചെല്ലുന്നയാളാണ് പ്രകാശന്‍. സഹജീവികളെ ജീവനു തുല്യം സ്നേഹിക്കുന്ന ചെറുപ്പക്കാരന്‍.

    നാടകത്തിലും കലയിലുമെല്ലാം താത്പര്യമുള്ള പ്രകാശന്‍ പുലിജന്മം എന്ന നാടകം വേദിയില്‍ അവതരിപ്പിക്കുന്നു. പുലിയൂര്‍ കുന്നില്‍ പോയി പുലിവേഷം ധരിച്ച് ആടിത്തിമര്‍ത്ത കാരിഗുരിക്കള്‍ക്ക് മനുഷ്യരൂപം തിരിച്ചുകിട്ടാതെ സ്വന്തം സ്വത്വം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഈ നാടകം പറയുന്നത്. നാടകത്തില്‍ കാരിഗുരുക്കളായി അഭിനയിക്കുന്ന പ്രകാശനും സമാനമായ ജീവിതാവസ്ഥയിലൂടെ കടന്നുപോകേണ്ടിവരുന്നു. തന്റെ നന്മയെ തിരിച്ചറിയാനാവാത്തെ സമൂഹത്തിനും ഉറ്റവര്‍ക്കും മുന്നില്‍ അയാള്‍ ബഹിഷ്കൃതനാകുന്നു.

    പ്രകാശനായും കാരി ഗുരുക്കളായും വ്യത്യസ്തമായ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് മുരളി അവതരിപ്പിക്കുന്നത്. വിനീത്കുമാര്‍, സലിംകുമാര്‍, ഇര്‍ഷാദ്, വിജീഷ് വിജയന്‍, മുല്ലനേഴി, സന്തോഷ് ജോഷി, സുധീര്‍കുമാര്‍, സതീഷ് ബാബു, സിന്ധു മേനോന്‍, സംവൃത സുനില്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X