ജോഷിയും ദിലീപും വീണ്ടും ഒന്നിക്കുന്നു

By Staff

ജോഷി സംവിധാനം ചെയ്ത റണ്‍വേ, ലയേണ്‍ എന്നീ ചിത്രങ്ങള്‍ ദിലീപിന്റെ ഇമേജ് മാറ്റത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ മാത്രം ചെയ്യുന്ന നടനെന്ന ഇമേജ് മാറ്റിയെടുക്കാനാണ് ദിലീപ് ആക്ഷന്‍ ചിത്രങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ജോഷിയുമായി കൈകോര്‍ത്തത്.

റണ്‍വേയില്‍ അധോലോക നായകനായാണ് ദിലീപ് വേഷമിട്ടത്. ഒപ്പം നര്‍മത്തിന്റൈ ചേരുവയും. റണ്‍വേയില്‍ മന്ത്രിപദത്തിലെത്തുന്ന സത്യസന്ധനായ യുവരാഷ്ട്രീയനേതാവ്. കിടിലന്‍ ഡയലോഗുകള്‍ പായിക്കാനായി രാഷ്ട്രീയപശ്ചാത്തലമുള്ള ഈ ചിത്രം ചെയ്തപ്പോഴുമുണ്ടായിരുന്നു അങ്ങിങ്ങ് നര്‍മരംഗങ്ങള്‍.

ഈ ജനുസില്‍ മൂന്നാമതൊരു ചിത്രത്തിനു കൂടി ദിലീപ്-ജോഷി ടീം ഒന്നിക്കുന്നു. ലയണിനു റണ്‍വേയ്ക്കും തിരക്കഥ രചിച്ച ഉദയ്കൃഷ്ണ-സിബി കെ.തോമസ് ടീമാണ് പുതിയ ചിത്രത്തിനും രചന നിര്‍വഹിക്കുന്നത്.

ഒരു കുടുംബകഥയ്ക്കൊപ്പം ആക്ഷന്‍ കൂടി ചേര്‍ത്താണ് ഈ ചിത്രം ഒരുക്കുന്നത്. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി ചിത്രം നിര്‍മിക്കുന്നു. ആല്‍വിന്‍ ഫിലിം കമ്പനിയും ത്രിവേണീ മൂവീസും ചേര്‍ന്ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. മാര്‍ച്ച് പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X