പുതുമുഖങ്ങളുമായി രണ്ട് സംവിധായകര്‍

By Staff

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ചെയ്ത സിനിമകള്‍ വിജയമാക്കാന്‍ കഴിയാതെ പോയ രണ്ട് പ്രമുഖ സംവിധായകര്‍ അടുത്ത ചിത്രങ്ങളില്‍ പരീക്ഷണവുമായെത്തുന്നു. കമലും ലോഹിതദാസും തങ്ങളുടെ അടുത്ത ചിത്രങ്ങളില്‍ പുതുമുഖങ്ങളെയാണ് നായികാനായകന്‍മാരാക്കുന്നത്.

ദിലീപിനെ നായകനാക്കി ചക്കരമുത്ത് ഒരുക്കിയ ലോഹിതദാസിന് അക്ഷരാര്‍ത്ഥത്തില്‍ കൈപൊള്ളുകയായിരുന്നു. ദിലീപിന്റെ ജനപ്രിയ നായകനെന്നുള്ള ഇമേജ് ചൂഷണം ചെയ്യാമെന്ന കണക്കുകൂട്ടലില്‍ ഒരുക്കിയ ചക്കരമുത്ത് ബോക്സോഫീസില്‍ മൂക്കുംകുത്തി വീണതോടെ ലോഹിതദാസിന്റെ പരാജയങ്ങളുടെ പട്ടികയില്‍ ഒരു ചിത്രം കൂടിയായി.

ചക്കരമുത്ത് പരാജയപ്പെട്ടതോടെ പൂര്‍ണമായും പരീക്ഷണസ്വഭാവമുള്ള ഒരു ചിത്രവുമായാണ് ലോഹി ഇനിയെത്തുന്നത്. പുതിയ ചിത്രത്തില്‍ പുതുമുഖങ്ങളെ അണിനിരത്തി ഒരു പ്രണയകഥയാണ് ലോഹി പറയുന്നത്. ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദ്.

കമല്‍ സ്വന്തം തിരക്കഥയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും കറുത്ത പക്ഷികള്‍ സാമ്പത്തികമായി വിജയമായില്ല. കറുത്ത പക്ഷികള്‍ കൂടാതെ കഴിഞ്ഞ വര്‍ഷം കമല്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത പച്ചക്കുതിരയും പരാജയമായിരുന്നു.

സൂപ്പര്‍താരങ്ങളെ നായകരാക്കി സെയിഫ് ഗെയിം കളിച്ചിട്ടും രണ്ട് പരാജയങ്ങള്‍ നേരിടേണ്ടിവന്ന കമലും അടുത്ത ചിത്രത്തില്‍ പരീക്ഷണത്തിനൊരുങ്ങി പുറപ്പെടുകയാണ്. ഗോള്‍ എന്ന് പേരിട്ടിരിക്കുന്ന കമലിന്റെ പുതിയ ചിത്രത്തില്‍ നായികാനായകന്‍മാരാകുന്നത് പുതുമുഖങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X