ടി.വി. ചന്ദ്രന്‍-മമ്മൂട്ടി ചിത്രം ഡാനി

By Super

പ്രമുഖ സംവിധായകന്‍ ടി.വി. ചന്ദ്രനും പത്മശ്രീ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ഡാനി എന്ന് പേരിട്ടു. വിനയന്റെ ദാദാസാഹിബിനു ശേഷം മമ്മൂട്ടി ചെയ്യുന്ന ചിത്രമാണ് ഇത്.

ഇരട്ടവ്യക്തിത്വമുള്ള ഒരാളുടെ വേഷമാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍. 37കാരനായ യുവാവിന്റെയും 80കാരനായ വൃദ്ധന്റെയും പെരുമാറ്റങ്ങളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് എന്നറിയുന്നു. തീര്‍ത്തും പുതുമയുള്ള ഈ ചിത്രം മമ്മൂട്ടിയില്‍ ഒളിഞ്ഞു കിടക്കുന്ന അഭിനയസാധ്യതകളെ പരമാവധി ചൂഷണം ചെയ്യുമെന്നാണ് കരുതുന്നത്.

ദാദാസാഹിബിനു ശേഷമുള്ള ആറുമാസം മമ്മൂട്ടി ചിത്രങ്ങളൊന്നും കരാര്‍ ചെയ്തിരുന്നില്ല. ജോഷി സംവിധാനം ചെയ്ത ദുബായ് ഇറങ്ങാന്‍ താമസിക്കുന്നത് ഈ താരത്തെ വല്ലാതെ വിഷമിപ്പിച്ചിരുന്നു എന്ന് കരുതുന്നു.

Read more about: mammooty dani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X