സായികുമാറിന്റെ വേങ്ങയില്‍ നടരാജന്‍

By Staff

സായികുമാറിന്റെ വേങ്ങയില്‍ നടരാജന്‍
മാര്‍ച്ച് 10, 2002

പേര് വേങ്ങയില്‍ നടരാജന്‍. സന്നാതനം ധര്‍മസംഘം എന്ന സംഘടനയുടെ ഉന്നതനായ നേതാവ്. പേര് കേള്‍ക്കുമ്പോഴേ കേരളത്തിലെ പ്രബലനായ ഒരു നേതാവിന്റെ ക്ലോണ്‍ ആണോ ഇദ്ദേഹമെന്ന് ആരും സംശയിച്ചുപോകും. അപ്പോള്‍ പിന്നെ വേഷഭൂഷകള്‍ കണ്ടാല്‍ പറയുകയും വേണ്ട.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ശിവത്തില്‍ സായി കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണിത്. അതിശക്തനായ വേങ്ങയില്‍ നടരാജന്‍ എന്ന നേതാവ് ആണ്ചിത്രത്തിലെ വില്ലന്‍. തിളങ്ങുന്ന ഷര്‍ട്ടും സ്വര്‍ണനിറമുള്ള കണ്ണടയും നെറ്റിയിലെ ചന്ദനവും കുങ്കുമവും കൊണ്ടുള്ള കുറികളുമൊക്കെയായി സായികുമാര്‍ വില്ലനായി എത്തുമ്പോള്‍ ഷാജി കൈലാസിന്റെ പുതിയ ചിത്രം തൊടുക്കുന്ന അമ്പ് ആരുടെ നേര്‍ക്കാണെന്ന് വ്യക്തം.

പൊതു ജനത്തിന് മുന്നില്‍ മാന്യനെന്ന പേര് എപ്പോഴും നിലനിര്‍ത്താന്‍ നടരാജന്‍ ശ്രമിക്കുന്നുണ്ട്. എന്നാലോ ആരു അറിയാത്ത മറ്റൊരു വ്യക്തി അയാളിലുണ്ട്. തന്റെ മുന്നിലുള്ള വിഘ്നങ്ങളെ ഇല്ലാതാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറുള്ള, കൊല്ലും കൊലയും ചെയ്യാന്‍ മടിയില്ലാത്ത നടരാജന്‍ ഒരു വടവൃക്ഷമാണ്. നടരാജന്റെ സനാതന ധര്‍മ സംഘം ഒരു പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നതോടെ അയാള്‍ കൂടുതല്‍ ശക്തനായി തീരുന്നു.

ഭദ്രന്‍ എന്ന പൊലീസ് ഓഫീസറായി അഭിനയിക്കുന്ന ബിജു മേനോന്‍ ആണ് ചിത്രത്തിലെ നായകന്‍. നടരാജന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലെത്തി അയാളെ അറസ്റ് ചെയ്യുന്ന രംഗം സിനിമയിലെ മര്‍മപ്രധാനമായ രംഗങ്ങളിലൊന്നാണ്.

കവര്‍സ്റോറിയിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച ബി. ഉണ്ണികൃഷ്ണനാണ് ഈ ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത്.

മുരളി, രതീഷ്, എന്‍. എഫ്. വര്‍ഗീസ്, വിജയകുമാര്‍, സുബൈര്‍, ജെയിംസ്, പറവൂര്‍ രാമചന്ദ്രന്‍, ബാബു നമ്പൂതിരി, വേണുജി, നന്ദിനി, കനകലത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ക്യാമറ സഞ്ജീവ് ശങ്കര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X