സത്യന്‍-ജയറാം ടീം വീണ്ടും
സത്യന്‍-ജയറാം ടീം വീണ്ടും
മാര്‍ച്ച് 10, 2004
മനസിനക്കരെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിക്കുന്നു. ടെറ്റ്കോ ഗ്രൂപ്പ് നിര്‍മിക്കുന്ന ചിത്രത്തിലാണ് സത്യന്‍ അന്തിക്കാട് ജയറാമിനെ നായകനാക്കുന്നത്.
സത്യന്‍ അന്തിക്കാട്-ജയറാം ടീമിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണിത്. മനസിനക്കരെയ്ക്ക് മുമ്പ് ഇരുവരും ഒന്നിച്ച യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രവും ഹിറ്റായിരുന്നു.
സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ നായകനായ നടന്‍മാര്‍ മോഹന്‍ലാലും ജയറാമുമാണ്. മോഹന്‍ലാലുമായി ചേര്‍ന്നുള്ള പ്രൊജക്ടുകള്‍ കുറഞ്ഞപ്പോള്‍ സത്യന്റെ മിക്ക ചിത്രങ്ങളിലും ജയറാം നായകനാവുകയായിരുന്നു.
മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കാന്‍ സത്യന്‍ അന്തിക്കാടിന് പദ്ധതിയുണ്ട്. ശ്രീനിവാസന്‍ ആ ചിത്രത്തിനായി തിരക്കഥ രചിച്ചുവരികയാണ്. ഈ ചിത്രവും നിര്‍മിക്കുന്നത് ടെറ്റ്കോ ഗ്രൂപ്പാണ്. പിന്‍ഗാമിയാണ് ഒടുവിലത്തെ സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രം.


Click it and Unblock the Notifications











