കൊച്ചിന്‍ ഹനീഫ വീണ്ടും നിര്‍മാതാവാകുന്നു
കൊച്ചിന്‍ ഹനീഫ വീണ്ടും നിര്‍മാതാവാകുന്നു
മാര്‍ച്ച് 10, 2006
സിനിമയില്‍ പല വേഷങ്ങളിഞ്ഞിട്ടുള്ളയാളാണ് കൊച്ചിന്‍ ഹനീഫ. വെള്ളിത്തിരക്കു പുറത്തും അദ്ദേഹം അണിയറ പ്രവര്‍ത്തകന്റെ വിവിധ കുപ്പായങ്ങള്‍ ധരിച്ചുനോക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ നിര്‍മാതാവിന്റെ വേഷം അദ്ദേഹമണിഞ്ഞിട്ടില്ല.
കഥാകൃത്തായും തിരക്കഥാകൃത്തായും സംവിധായകനായും സിനിമയില്‍ പല പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ഹനീഫക്ക് മറ്റു പല നടന്‍മാരെയും പോലെ നിര്‍മാതാവിന്റെ കുപ്പായം കൂടി ഇട്ടുനോക്കണമെന്ന് തോന്നിയിട്ടില്ല. സിനിമാനിര്‍മാണം എന്ന ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടത്തില്‍ നിന്നു വിട്ടുനില്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ സിനിമയ്ക്കകത്ത് അദ്ദേഹം രണ്ടാമതൊരു വട്ടം കൂടി നിര്‍മാതാവുകയാണ്.
മോഹന്‍ലാല്‍ നായകനായ ഉദയനാണ് താരം എന്ന ചിത്രത്തിലാണ് കൊച്ചിന്‍ ഹനീഫ ആദ്യമായി ഒരു സിനിമാനിര്‍മാതാവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എടുത്ത സിനിമകള്‍ പൊട്ടി കടക്കാരനായ, വീണ്ടും ഒരു തിരിച്ചുവരവിന് ശ്രമിക്കുന്ന നിര്‍മാവിന്റെ വേഷമായിരുന്നു ഹനീഫക്ക് ഈ ചിത്രത്തില്‍.
ഇപ്പോള്‍ ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ആടും കൂത്ത് എന്ന തമിഴ് ചിത്രത്തിലും കൊച്ചിന്‍ ഹനീഫ നിര്‍മാതാവിന്റെ വേഷമണിയുകയാണ്. മലയാളിയായ കിരീടം ഉണ്ണിയാണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ നിര്‍മാതാവ്.


Click it and Unblock the Notifications