ലാലിന്റെ പന്തയം

By Staff

മലയാളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ കൊയ്യുന്ന നിര്‍മാതാവാണ് ലാല്‍. തൊട്ടതെല്ലാം പൊന്നാക്കുന്ന നിര്‍മാതാവ്. സൂപ്പര്‍ഹിറ്റുകളുടെ തൂവലുകള്‍ പലതുണ്ട് കിരീടത്തില്‍.

ലാല്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് പന്തയക്കോഴി. ഇതൊരു സൂപ്പര്‍താര ചിത്രമല്ല. സംവിധാനം ചെയ്യുന്നത് സൂപ്പര്‍ സംവിധായകനുമല്ല. വിജയമാവാതെ പോയ ചകോരം, കാക്കകറുമ്പന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എം.എ.വേണുവാണ് സംവിധായകന്‍. നായകനാവുന്നത് താരഇമേജില്ലാത്ത നരേന്‍. എന്നിട്ടും ഈ ചിത്രത്തിന്റെ നിര്‍മാണവും വിതരണവും ലാല്‍ ഏറ്റെടുത്തു.

വിഷുവിന് റിലീസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ തിരക്കുപിടിച്ച്് പന്തയക്കോഴി ചിത്രീകരിച്ചുവരികയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നീ സൂപ്പര്‍താരങ്ങള്‍ കൊമ്പുകോര്‍ക്കാനെത്തുന്ന വിഷു സീസണില്‍ തന്നെ പന്തയക്കോഴിയും റിലീസ് ചെയ്യണമെന്ന് ലാലിന് നിര്‍ബന്ധമുണ്ട്. സൂപ്പര്‍താര ചിത്രങ്ങളെ ബഹുദൂരം പിറകോട്ടാക്കി കഴിഞ്ഞ ഓണത്തിന് ാസ്മേറ്റ്സ് നേടിയ അത്ഭുതവിജയമാവുമോ ലാലിന്റെ മനസില്‍?

ലാല്‍ പന്തയക്കോഴിക്ക് മുമ്പ് നിര്‍മിച്ച ചിത്രം പോത്തന്‍വാവയായിരുന്നു. മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം ശരാശരി വിജയം മാത്രം നേടി. ഒരു കോടി മുടക്കുന്ന ചിത്രം രണ്ടര കോടി നേടിയാല്‍ മാത്രമേ കാര്യമുള്ളൂവെന്ന പക്ഷക്കാരനാണ് ലാല്‍. എന്തായാലും അങ്ങനെയൊരു നൂറ് ശതമാനം ലാഭം ശരാശരി വിജയമായ പോത്തന്‍വാവ ലാലിന് നേടിക്കൊടുത്താരിക്കാനിടയില്ല. ചുരുങ്ങിയ ബജറ്റില്‍ പന്തയക്കോഴി ഒരുക്കുമ്പോള്‍ ലാല്‍ ലക്ഷ്യമിടുന്നത് ആനുപാതികമായി പോത്തന്‍വാവ നേടിയതിനേക്കാള്‍ വലിയ വിജയമാണ്.

ലാല്‍ നിര്‍മിക്കുന്ന മിക്ക ചിത്രങ്ങളിലും അദ്ദേഹത്തിന് വേഷമുണ്ടാവാറുണ്ട്. പന്തയക്കോഴിയിലും ലാല്‍ അഭിനയിക്കുന്നുണ്ട്. നരേന്‍ അവതരിപ്പിക്കുന്ന നന്ദഗോപാലിന്റെ അച്ഛന്‍ രാഘവനായാണ് ലാല്‍ വേഷമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X