പ്രതിയാണ് താരം!

By Staff

മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളിലൊന്നായ ഉദയനാണ് താരത്തിന്റെ കേന്ദ്രപ്രമേയം സിനിമക്കഥാമോഷണമാണ്. സിനിമാലോകത്തെ പല നെറികേടുകളും തുറന്നുകാട്ടിയ ചിത്രമായിരുന്നു അത്.

ഉദയനാണ് താരത്തില്‍ കണ്ടതിന് സമാനമായ വിവാദങ്ങള്‍ സിനിമാലോകത്ത് ഇപ്പോഴും സാധാരണമാണ്. ഒരു പക്ഷേ സിനിമയില്‍ കണ്ടതിനേക്കാള്‍ വിചിത്രമെന്ന് തോന്നുന്ന വിവാദങ്ങള്‍.

വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമ തന്റെ കഥ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന് ആരോപിച്ച് സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട് നല്‍കിയ കേസ് ഇപ്പോഴും കോടതിയില്‍ നടന്നുവരികയാണ്. ഈ കേസുമായി ബന്ധപ്പെട്ട് കലാഭവന്‍ മണി കോടതിയില്‍ ഹാജരായത് ഈയിടെയാണ്.

താന്‍ മണിയോട് പറഞ്ഞ കഥയാണ് മണി നായകനായി അഭിനയിച്ച വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിന് ഉപയോഗിച്ചതെന്നാണ് ശരത്ചന്ദ്രന്റെ ആരോപണം. അതേ സമയം ശരത്ചന്ദ്രന്റെ പുതിയ ചിത്രമായ നന്മയില്‍ കലാഭവന്‍ മണി നായകനായി അഭിനയിക്കുന്നുമുണ്ട്!

തന്നെ പ്രതിയാക്കി കേസ് കൊടുത്ത സംവിധായകന്റെ ചിത്രത്തിലാണ് മണി അഭിനയിക്കുന്നത്. സിനിമാലോകത്ത് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് ഉദയനാണ് താരത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച തെങ്ങിന്‍മൂട്ടില്‍ രാജപ്പന്‍ എന്ന കഥാപാത്രം പറയുന്നത് എത്ര ശരി!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X