കന്നഡയിലെ ദേവദാസില്‍ രേണുക
കന്നഡയിലെ ദേവദാസില്‍ രേണുക
മാര്‍ച്ച് 11, 2004
ഹിന്ദിയിലും മറ്റു ഭാഷകളിലും പലവട്ടം പുന:സൃഷ്ടിക്കപ്പെട്ടിട്ടുള്ള ദേവദാസ് കന്നഡയില്‍ ഒരുക്കുന്നു. മലയാളനടി രേണുകാ മേനോനാണ് കന്നഡയിലെ ദേവദാസില്‍ നായികയാവുന്നത്.
രേണുകാ മേനോന്റെ ആദ്യത്തെ കന്നഡ ചിത്രമാണിത്. ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉപേന്ദ്രയാണ് നായകന്‍.
ഹിന്ദിയില്‍ ഈയിടെ സഞ്ജയ് ലീലാ ബന്‍സാലി പുന:സൃഷ്ടിച്ച ദേവദാസ് വന്‍വിജയമായതാണ് കന്നഡയില്‍ ദേവദാസ് ഒരുക്കാന്‍ പ്രേരണയായത്. സഞ്ജയ്ലീലാ ബന്‍സാലിയുടെ ചിത്രത്തിന്റെ റീമേക്കായാണ് കന്നഡയിലെ ദേവദാസ് ഒരുക്കുന്നത്.
തമ്പി കണ്ണന്താനത്തിന്റെ ഫ്രീഡം എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് രേണുക ഇപ്പോള്‍. നമ്മള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ രേണുകയ്ക്ക് മലയാളത്തില്‍ അവസരങ്ങള്‍ കുറവാണെങ്കിലും അന്യഭാഷകളില്‍ നിന്ന് ഈ നടിയെ തേടി അവസരങ്ങളെത്തുന്നുണ്ട്.
ആനന്ദം ആനന്ദമായേ എന്ന ചിത്രത്തിലൂടെ തെലുങ്കിലെത്തിയിരിക്കുകയാണ് രേണുക. മാധവറാവു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലും രേണുക നായികയാവുന്നുണ്ട്. അഭിരാമി, കാവേരി തുടങ്ങിയ നടിമാര്‍ മലയാളത്തില്‍ നിന്നും കന്നഡയിലും തെലുങ്കിലുമെത്തി ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.


Click it and Unblock the Notifications