മമ്മൂട്ടിയും ബാലചന്ദ്രമേനോനും ഒന്നിക്കുന്നു
മമ്മൂട്ടിയും ബാലചന്ദ്രമേനോനും ഒന്നിക്കുന്നു
മാര്‍ച്ച് 11, 2005
നീണ്ട ഇടവേളക്കു ശേഷം മമ്മൂട്ടിയും ബാലചന്ദ്രമേനോനും ഒന്നിച്ചഭിനയിക്കുന്നു. കമല്‍ സംവിധാനം ചെയ്യുന്ന രാപ്പകല്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോന്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതിനുമുമ്പ് ഷാജി കൈലാസിന്റെ ദി ട്രൂത്ത് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. പക്ഷേ ആ ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന രംഗങ്ങളുണ്ടായിരുന്നില്ല.
മമ്മൂട്ടിയും ബാലചന്ദ്രമേനോനും ഏതാനും ചിത്രങ്ങളില്‍ മാത്രമേ ഒന്നിച്ചിട്ടുള്ളൂ. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുകയും നായകനായി അഭിനയിക്കുകയും ചെയ്ത ശേഷം കാഴ്ചയില്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷം അവതരിപ്പിച്ച മമ്മൂട്ടി പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയിക്കുന്ന മേനോന്‍ ചിത്രം നയം വ്യക്തമാക്കുന്നു ആണ്. മമ്മൂട്ടി നായകനായ ആ ചിത്രത്തില്‍ മേനോന്‍ അഭിനയിച്ചിരുന്നില്ല.


Click it and Unblock the Notifications