കന്നഡയിലെ ഓട്ടോഗ്രാഫില്‍ ശ്രീദേവിക
കന്നഡയിലെ ഓട്ടോഗ്രാഫില്‍ ശ്രീദേവിക
മാര്‍ച്ച് 11, 2006
ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലൂടെയാണ് മലയാളനടി ഗോപിക തമിഴില്‍ സ്ഥാനമുറപ്പിച്ചത്. ആ ചിത്രത്തിന്റെ റീമേക്കിലൂടെ തെലുങ്കിലെത്തിയ ഗോപിക അവിടെയും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ഓട്ടോഗ്രാഫ് കന്നഡയിലും റീമേക്ക് ചെയ്യുകയാണെങ്കിലും ഗോപിക ആ ചിത്രത്തില്‍ അഭിനയിക്കുന്നില്ല.
ഓട്ടോഗ്രാഫില്‍ മലയാളി പെണ്‍കുട്ടിയായാണ് ഗോപിക അഭിനയിച്ചത്. കന്നഡ റീമേക്കില്‍ ഗോപിക അഭിനയിക്കുന്നില്ലെങ്കിലും മലയാളിയായ മറ്റൊരു നടിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശ്രീദേവികയാണ് കന്നഡ ഓട്ടോഗ്രാഫിലെ നായിക.
ഇതോടെ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചുവെന്ന മേന്മ ശ്രീദേവികക്ക് അവകാശപ്പെടാം. തമിഴ് സിനിമയില്‍ തുടങ്ങിയ ശ്രീദേവിക മലയാളചിത്രം ബാലേട്ടന്റെ തെലുങ്ക് റീമേക്ക് രാജ ബാബുവില്‍ അഭിനയിച്ചിരുന്നു. തുളസീദാസ് സംവിധാനം ചെയ്ത അവന്‍ ചാണ്ടിയുടെ മകന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. ഈ ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയാണ് ശ്രീദേവിക. ഇപ്പോള്‍ കന്നഡയിലും തിളങ്ങാനൊരുങ്ങുകയാണ് ഈ നടി.


Click it and Unblock the Notifications