വിജയശാന്തി കേരളത്തില്‍ വരുന്നു

By Staff

വിജയശാന്തി കേരളത്തില്‍ വരുന്നു
മാര്‍ച്ച് 12, 2001

ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത വിജയശാന്തി കേരളത്തിലെത്തുന്നു. സിനിമയില്‍ അഭിനയിക്കാനല്ല എന്നുമാത്രം.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിജയശാന്തി കേരളത്തിലെത്തുന്നത്. തെലുങ്ക് സിനിമയിലൂടെ എത്തി തമിഴിലും കന്നടത്തിലും ആക്ഷന്‍ ഹീറോയിന്‍ എന്ന് പേരെടുത്ത വിജയശാന്തിക്ക് കേരളത്തിലും ആരാധകര്‍ കുറവല്ല. വിജയശാന്തിയെ നായികയാക്കി തെലുങ്കില്‍ നിര്‍മ്മിച്ച വൈജയന്തി ഐപിഎസ് എന്ന ചിത്രം മൊഴിമാറ്റം നടത്തി മലയാളത്തിലെത്തിയപ്പോള്‍ നന്നായി പണം വാരി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലാണ് വിജയശാന്തി ബിജെപിയില്‍ ചേര്‍ന്നത്. ആന്ധ്രയില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുകയും ചെയ്തു. കേരളത്തില്‍ സിനിമാതാരങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പ്രചരണത്തിനിറങ്ങുന്നതും പുതുമയല്ല. ഉണ്ണിമേരി കോണ്‍ഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയതും ആരാധകര്‍ അവരെ അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടിച്ചതും അത്ര പഴയ വാര്‍ത്തയല്ല. നടന്‍ മുരളി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്നും സിപിഎമ്മിന് വേണ്ടി നിന്ന് പരാജയപ്പെട്ടിരുന്നു.

എന്തായാലും ആക്ഷന്‍ ഹീറോയിന്റെ വരവ് സംസ്ഥാനത്ത് ബിജെപിക്ക് വോട്ട് നേടിക്കൊടുക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X