മോഹന്‍ലാലിന്റെ ഗുരുവായി ദക്ഷിണാമൂര്‍ത്തി
മോഹന്‍ലാലിന്റെ ഗുരുവായി ദക്ഷിണാമൂര്‍ത്തി
മാര്‍ച്ച് 12, 2005
മോഹന്‍ലാല്‍ നായകനാവുന്ന ചന്ദ്രോത്സവത്തില്‍ പ്രശസ്ത സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി വേഷമിടുന്നു. ചിത്രത്തില്‍ ശാസ്ത്രീയസംഗീതം അഭ്യസിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഗുരുവായാണ് ദക്ഷിണാമൂര്‍ത്തി അഭിനയിക്കുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീഹരി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രീഹരിയുടെ ഗുരുവായി പ്രത്യക്ഷപ്പെടുന്ന ദക്ഷിണാമൂര്‍ത്തിക്ക് ചിത്രത്തില്‍ ഏതാനും സീനുകളാണുള്ളത്. 42 വര്‍ഷം മുമ്പ് ടി. ഇ. വാസുദേവന്റെ ആശാദീപം എന്ന ചിത്രത്തിലാണ് ദക്ഷിണാമൂര്‍ത്തി ഇതിന് മുമ്പ് അഭിനയിച്ചത്.
സംഗീതത്തെ ഏറെ സ്നേഹിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റെ ശ്രീഹരി. ദക്ഷിണാമൂര്‍ത്തിയും മോഹന്‍ലാലും ചേര്‍ന്നുള്ള രംഗങ്ങളും ഗാനരംഗങ്ങളും ദൃശ്യപ്പൊലിമയോടെയാണ് രഞ്ജിത്ത് ചിത്രീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications











