twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ പ്രാര്‍ത്ഥനയുമായി ജയറാം

    By Staff
    |

    വിജയ പ്രാര്‍ത്ഥനയുമായി ജയറാം
    മാര്‍ച്ച് 12, 2006

    തുടര്‍ച്ചയായ അഞ്ച് ചിത്രങ്ങളുടെ പരാജയത്തിനു ശേഷം ഒരു തിരിച്ചുവരവ് മോഹിച്ച് ജയറാം എത്തുകയാണ്. പിണക്കങ്ങള്‍ മാറ്റിവച്ച് പഴയ സുഹൃത്ത് രാജസേനനുമായി ചേര്‍ന്ന് ഒരുക്കിയ മധുചന്ദ്രലേഖ എന്ന ചിത്രവുമായി.

    കരിയറിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഏറ്റവും നിര്‍ണായകമായ ഒരു ചിത്രം എന്ന നിലയിലാണ് ജയറാം മധുചന്ദ്രലേഖയെ കാണുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത ഈ ചിത്രം കരിയറിലെ ഏറ്റവും മോശപ്പെട്ട സമയത്തു നിന്നും തന്ന കരകയറ്റുക എന്ന പ്രതീക്ഷയാണ് ജയറാമിനുള്ളത്.

    അമൃതം, ഫിംഗര്‍പ്രിന്റ്, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, പൗരന്‍, സര്‍ക്കാര്‍ ദാദ.... തുടര്‍ച്ചയായ അഞ്ച് വന്‍പരാജയങ്ങളാണ് ജയറാമിന് കഴിഞ്ഞ വര്‍ഷം നേരിടേണ്ടിവന്നത്. 2004 ഡിസംബറില്‍ റിലീസ് ചെയ്ത അമൃതം നല്‍കിയ കനത്ത പരാജയത്തോടെ 2005 തുടങ്ങിയ ജയറാമിന് ആശ്വസിക്കാന്‍ വക നല്‍കുന്ന ഒറ്റ ചിത്രം പോലും കഴിഞ്ഞ വര്‍ഷമുണ്ടായില്ല. അമൃതത്തിനു ശേഷമെത്തിയ നാല് ജയറാം ചിത്രങ്ങളും ബോക്സോഫീസ് പരാജയത്തില്‍ പരസ്പരം മത്സരിക്കുന്നതാണ് കണ്ടത്.

    ഫിംഗര്‍പ്രിന്റില്‍ പൊലീസ് ഓഫീസറായും ആലീസ് ഇന്‍ വണ്ടര്‍ലാന്റിലും സ്നേഹനിധിയായ സഹോദരനായും പൗരനില്‍ പൗരബോധമുള്ള രാഷ്ട്രീയനേതാവായും വ്യത്യസ്ത വേഷങ്ങള്‍ പരീക്ഷിച്ചിട്ടും ജയറാം ചിത്രങ്ങളെ പ്രേക്ഷകര്‍ നിരാകരിച്ചു. സര്‍ക്കാര്‍ ദാദയില്‍ തന്റെ കോമഡി നമ്പരുകള്‍ വീണ്ടും പുറത്തെടുത്ത് പ്രേക്ഷകരെ കൈയിലെടുക്കാന്‍ നോക്കിയിട്ടും ഫലിച്ചില്ല. ആ ചിത്രവും ബോക്സോഫീസില്‍ മൂക്കും കുത്തി വീണു.

    പരാജയം ആവര്‍ത്തിക്കരുതെന്ന ഒരേയൊരു ലക്ഷ്യത്തോടെ കൃത്യമായ ആസൂത്രണവും പദ്ധതിയുമായാണ് മധുചന്ദ്രലേഖ ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ ഹിറ്റുകള്‍ തീര്‍ത്ത ജയറാം-രാജസേനന്‍ ടീം നീണ്ട കാലത്തിനു ശേഷം ഒന്നിക്കുന്നുവെന്നതു തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത. അച്ചുവിന്റെ അമ്മയിലൂടെ പ്രേക്ഷകര്‍ക്ക് ഹൃദ്യമാം വിധം തിരിച്ചുവരവ് നടത്തിയ ഉര്‍വശി ജയറാമിന്റെ നായികയാവുന്നുവെന്നത് രണ്ടാത്തെ സവിശേഷത. രാജസേനന്‍-ജയറാം ടീം നേരത്തെ പരീക്ഷിച്ച് വിജയിപ്പിച്ചിട്ടുള്ള നര്‍മരസത്തിലുള്ള കുടുബകഥ എന്നത് മറ്റൊരു പ്രത്യേകത. കുടുംബ പ്രേക്ഷകരെ എല്ലാ തരത്തിലും ആകര്‍ഷിക്കാനാവുമെന്ന കണക്കുകൂട്ടല്‍ ചിത്രം വിജയമാവുമെന്ന പ്രതീക്ഷ ജയറാമിനും രാജസേനനും നല്‍കുന്നു. മാര്‍ച്ച് 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X