മോഹന്‍ലാല്‍ കര്‍ണനാവുന്നു

By Staff

മോഹന്‍ലാല്‍ കര്‍ണനാവുന്നു
മാര്‍ച്ച് 13, 2001

മോഹന്‍ലാല്‍ മഹാഭാരതത്തിലെ കര്‍ണനായി വേഷമിടുന്നു. എന്നാല്‍ സിനിമയിലല്ല മോഹന്‍ലാല്‍ ഇതിഹാസ കഥാപാത്രമാവുന്നത്. മഹാകവി ഭാസന്‍ 2000 വര്‍ഷം മുമ്പ് എഴുതിയ കര്‍ണഭാരം എന്ന നാടകത്തിലെ കര്‍ണനായാണ് മോഹന്‍ലാല്‍ അരങ്ങിലെത്തുന്നത്.

കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്യുന്ന കര്‍ണഭാരം മാര്‍ച്ച് 27 ചൊവാഴ്ച ദില്ലിയിലാണ് അരങ്ങേറുന്നത്. ദേശീയ നാടകോത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന കര്‍ണഭാരം കാണാന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ സദസ്യരായുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരത്ത് തൃക്കണ്ണാപുരത്തെ സോപാനത്തില്‍ നടക്കുന്ന നാടകത്തിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ ലാല്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഭാസന്റെ സംസ്കൃത കഥയുടെ നാടകാവിഷ്ക്കാരത്തിന്റെ കൈയെഴുത്ത് പ്രതി മോഹന്‍ലാലിന് നേരത്തെ നല്‍കിയിരുന്നതിനാല്‍ തിരനാടകം നന്നായി പഠിക്കുവാന്‍ ലാലിന് സമയം ലഭിച്ചിരുന്നു. 10 ദിവസത്തിനകം റിഹേഴ്സല്‍ പൂര്‍ത്തിയാകും.

കുന്തിയുടെ മകനായ കര്‍ണന്‍ കൗരവപക്ഷത്ത് ചേരുമ്പോള്‍ കുന്തി കാണാനെത്തുന്നതും താന്‍ കുന്തിയുടെ മകനാണെന്ന് കര്‍ണന്‍ വെളിപ്പെടുത്തുന്നതും തുടര്‍ന്ന് യുദ്ധത്തിനായി കുരുക്ഷേത്രത്തിലേക്ക് പുറപ്പെടുന്നതുമാണ് കര്‍ണഭാരത്തില്‍ അവതരിപ്പിക്കുന്നത്. അഭ്രപാളികളില്‍ വൈവിധ്യമാര്‍ന്ന അനേകം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മോഹന്‍ലാലിന് അത്യന്തം മാനസിക സംഘര്‍ഷമനുഭവിക്കുന്ന കര്‍ണന്‍ എന്ന കഥാപാത്രത്തെ അരങ്ങില്‍ അവതരിപ്പിക്കുന്നത് പുതുമയാര്‍ന്ന ഒരു അനുഭവമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

കോളേജിലെ നാടകാഭിനയത്തിന് ശേഷം ആദ്യമായാണ് മോഹന്‍ലാല്‍ ഒരു നാടകത്തില്‍ അഭിനയിക്കുന്നത്. കോളേജില്‍ വച്ച് മികച്ച നാടകനടനുള്ള ബഹുമതിയും ലാലിന് കിട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X