വീണ്ടും സിനിമാഷൂട്ടിംഗ് തുടങ്ങി
കൊച്ചി: മലയാളസിനിമയുടെ പ്രതിസന്ധിയ്ക്ക് താല്ക്കാലിക വിരാമം. നിര്‍ത്തിവച്ച വിഷുചിത്രങ്ങളുടെ ഷൂട്ടിംഗ് മാര്‍ച്ച് 13 ശനിയാഴ്ച വീണ്ടും തുടങ്ങി.
പുതുതായി നിര്‍മ്മാണം തുടങ്ങുന്ന സിനിമകളില്‍ അഭിനയിക്കുന്ന താരങ്ങള്‍ ഫിലിംചേംബര്‍ നിഷ്കര്‍ഷിയ്ക്കുന്ന കരാറില്‍ ഒപ്പിട്ടുനല്കണം എന്ന പുതിയ ഒരു വ്യവസ്ഥ ചേംബര്‍ മുന്നോട്ട് വച്ചിരിയ്ക്കുകയാണ്. ഇതിനോട് താരങ്ങളുടെ സംഘടനയായ അമ്മയും സാങ്കേതികവിദഗ്ധരുടെ സംഘടനയായ മാക്ടയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.
മാര്‍ച്ച് 12 വെള്ളിയാഴ്ച ചേര്‍ന്ന ചേംബര്‍ ഭാരവാഹികളുടെ യോഗത്തിലാണ് നിര്‍ത്തിവച്ച സിനിമാനിര്‍മ്മാണം പുനരാരംഭിയ്ക്കാന്‍ അനുമതി നല്കിയത്. താരങ്ങളെ വിലക്കേണ്ടെന്നും ചേംബര്‍ യോഗം തീരുമാനിച്ചു. അതേ സമയം ഏഷ്യാനെറ്റുമായി ഭാവിയില്‍ സഹകരിയ്ക്കേണ്ടെന്നും ചേംബര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇനിമുതല്‍ സിനിമാ നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് നിര്‍മ്മാതാക്കള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നും അനുമതിപത്രവും ഫിലിം ചേംബറില്‍ നിന്ന് അംഗത്വവും എടുക്കണം. ഇന്ത്യയ്ക്ക് പുറത്തും കേരളത്തിന് പുറത്തും വിതരണത്തിനുള്ള അവകാശവും ഉപഗ്രഹസംപ്രേഷണഅവകാശവും നിര്‍മ്മാതാവില്‍ നിന്നും തട്ടിയെടുക്കാന്‍ ആരെയും അനുവദിയ്ക്കില്ലെന്നും ചേംബര്‍ വ്യക്തമാക്കി.


Click it and Unblock the Notifications