ചാക്കോച്ചനും ജയസൂര്യയ്ക്കുമൊപ്പം കാവ്യ

By Staff

ചാക്കോച്ചനും ജയസൂര്യയ്ക്കുമൊപ്പം കാവ്യ
മാര്‍ച്ച് 13, 2005

സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന കിലുകിലുക്കം എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകന്‍മാരാവുന്നു. കാവ്യാ മാധവനാണ് നായിക.

പ്രിയദര്‍ശന്റെ സൂപ്പര്‍ഹിറ്റ് ചിത്രം കിലുക്കത്തിന്റെ രണ്ടാം ഭാഗമാണ് കിലുകിലുക്കം. കിലുക്കത്തിലെ നായകനായ മോഹന്‍ലാല്‍ കിലുകിലുക്കത്തില്‍ അതിഥിതാരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. കിലുക്കത്തില്‍ ചിരിരംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്.

കിലുക്കത്തിന് രണ്ടാം ഭാഗമൊരുക്കാന്‍ പ്രിയദര്‍ശന്‍ സന്ധ്യാമോഹന് അനുവാദം നല്‍കി. ചില സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള ഉദയ്കൃഷ്ണ-സിബി കെ. തോമസ് ടീമാണ് ചിത്ത്രതിന് തിരക്കഥ രചിക്കുന്നത്.

കുഞ്ചാക്കോ ബോബനും ജയസൂര്യയും സ്വപ്നക്കൂടിന് ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. മറ്റ് പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ദീപക്ദേവ് സംഗീതം നല്‍കുന്നു. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍. ബേക്ക്വാട്ടേഴ്സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത് ഷോഗണാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X