സി.കെ.പിയും പി.സി.ജോര്‍ജും ബാബു ആന്റണിക്കൊപ്പം
സി.കെ.പിയും പി.സി.ജോര്‍ജും ബാബു ആന്റണിക്കൊപ്പം
മാര്‍ച്ച് 13, 2006
കോണ്‍ഗ്രസ് നേതാവായ രാജ്മോഹന്‍ ഉണ്ണിത്താന്‍ സിനിമയിലെ തന്റെ അരങ്ങേറ്റം ഏറെ ശ്രദ്ധേയമാക്കിയതിനു പിന്നിലെ ചില രാഷ്ട്രീയനേതാക്കള്‍ കൂടി സിനിമയിലെത്തുന്നു. ബിജെപി നേതാവ് സി.കെ.പത്മനാഭനും കേരള കോണ്‍ഗ്രസ് (സെക്യുലര്‍) നേതാവ് പി.സി.ജോര്‍ജും ബാബു ആന്റണി നായകനാവുന്ന ചിത്രത്തില്‍ വേഷമിടുന്നു.
കെ.കെ.സൈമണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബു ആന്റണി പൊലീസ് ഓഫീസറായാണ് അഭിനയിക്കുന്നത്. ഈയിടെയായി വില്ലന്‍ വേഷങ്ങളും ചെറിയ കഥാപാത്രങ്ങളും മാത്രം അവതരിപ്പിക്കാറുള്ള ബാബു ആന്റണി ഏറെ നാളുകള്‍ക്കു ശേഷം നായകനാവുന്ന ചിത്രമാണിത്.
വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, ദേവന്‍, ഭീമന്‍ രഘു, നിഷാന്ത് സാഗര്‍, ഷമ്മി തിലകന്‍, സ്ഫടികം ജോര്‍ജ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
വസി.കെ.ശശിയുടെ കഥയ്ക്ക് കലൂര്‍ ഡെന്നിസാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ഛായാഗ്രഹണം വേണുഗോപാല്‍. സുബാഷ് ചേര്‍ത്തലയുടെ ഗാനങ്ങള്‍ക്ക് എസ്.പി.വെങ്കിടേഷ് ഈണം പകരുന്നു.


Click it and Unblock the Notifications