തന്മാത്ര നായിക മണി ചിത്രത്തില്‍
തന്മാത്ര നായിക മണി ചിത്രത്തില്‍
മാര്‍ച്ച് 13, 2006
മോഹന്‍ലാലിന്റെ തന്മാത്ര എന്ന ചിത്രത്തിലെ നായികാവേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട അന്യഭാഷാനടി മീര വാസുദേവ് കലാഭവന്‍ മണി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കലാഭവന്‍ മണിയെ നായകനാക്കി അനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മീര വാസുദേവ് വേഷമിടുന്നത്. മീര വാസുദേവിന്റെ രണ്ടാമത്തെ മലയാള ചിത്രമാണിത്.
ലോകനാഥന്‍ ഐഎഎസിനു ശേഷം കലാഭവന്‍ മണിയും അനിലും ഒന്നിക്കുന്ന ചിത്രമാണിത്. അനില്‍ബാബു കൂട്ടുകെട്ട് വേര്‍പിരിഞ്ഞതിനു ശേഷം അനില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം.
ഭാവനയാണ് ചിത്രത്തിലെ മറ്റൊരു നായിക. തിലകന്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സായികുമാര്‍, കലാശാല ബാബു, അനില്‍ മുരളി, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ടി.എ.റസാഖിന്റേതാണ് രചന. തുടര്‍ച്ചയായി സൂപ്പര്‍താര ചിത്രങ്ങള്‍ക്കു രചന നിര്‍വഹിച്ച റസാഖ് ഇടത്തരം ബജറ്റിലൊരുക്കുന്ന ഒരു ചിത്രത്തിനായി തൂലിക ചലിപ്പിക്കുകയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികള്‍ക്കു മോഹന്‍ സിതാര സംഗീതം പകരുന്നു. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍.
മൂണ്‍ലൈറ്റ് മൂവീസിന്റെ ബാനറില്‍ മുഹമ്മദ് ഇബ്രാഹിമാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications