കൗമാരത്തില്‍ ഷക്കീലയ്ക്ക് വ്യത്യസ്ത വേഷം
രാക്കിളികള്‍ക്ക് ശേഷം ഷക്കീലയെ നായികയാക്കി എ. ടി. ജോയി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൗമാരം. ഇതില്‍ ചായക്കടക്കാരി കല്യാണി എന്ന ഷക്കീലയുടെ വേഷം വളരെ വ്യത്യസ്തമായിരിക്കും.
ദുഷ്ടനായ ഭര്‍ത്താവിന്റെ ദ്രോഹങ്ങള്‍ സഹിച്ചു കഴിയുന്നവളെങ്കിലും തന്റേടിയായിരുന്നു കല്യാണി. സ്വന്തം ഭാര്യയെ മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കാന്‍ മടിയില്ലാത്തവനായിരുന്നു കല്യാണിയുടെ ഭര്‍ത്താവ് ശോഭന്‍. കല്യാണിയുടെ അനുജത്തിയിലും അയാള്‍ക്ക് നോട്ടമുണ്ടായിരുന്നു. എന്നാല്‍ തന്റെ സഹായത്താല്‍ കഴിയുന്ന ഉണ്ണി എന്ന ചെറുപ്പക്കാരന് അനിയത്തിയെ വിവാഹം ചെയ്തു കൊടുക്കാനായിരുന്നു കല്യാണിയുടെ ആഗ്രഹം. ഈ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കൗമാരത്തിന്റെ കഥ വികസിക്കുന്നത്.
ഷക്കീലയ്ക്ക് പുറമേ സാലു കൂറ്റനാട്, ജയിംസ് പാറക്കല്‍, ഞാറക്കല്‍ ശ്രീനി, ഉണ്ണി, രേശ്മ, ഉമാമഹേശ്വരി എന്നിവരും കൗമാരത്തില്‍ അഭിനയിക്കുന്നു.
ഇന്‍ ഔട്ട് പ്രൊഡക്ഷന്‍സിന് വേണ്ടി വി. ജെ. പ്രദീപ് നിര്‍മ്മിക്കുന്ന കൗമാരം നവീന റിലീസ് തിയേറ്ററിലെത്തിക്കും. സംവിധായകനായ എ. ടി. ജോയി തന്നെയാണ് കൗമാരത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എസ്. പി. വെങ്കിടേശ് സംഗീത സംവിധാനവും മണി ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.


Click it and Unblock the Notifications











