»   » മഞ്ജുവാര്യരുടെ സഹോദരന്‍ സിനിമയില്‍

മഞ്ജുവാര്യരുടെ സഹോദരന്‍ സിനിമയില്‍

By Staff
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    മഞ്ജുവാര്യരുടെ സഹോദരന്‍ സിനിമയില്‍
    മാര്‍ച്ച് 14, 2003

    മഞ്ജുവാര്യരുടെ സഹോദരന്‍ മധു വാര്യര്‍ സിനിമയിലെത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ സംവിധാനം ചെയ്യുന്ന ക്യാമ്പസ് എന്ന ചിത്രത്തില്‍ നായകവേഷം ചെയ്താണ് മധു വാര്യര്‍ സിനിമയില്‍ അരങ്ങേറ്റം നടത്തുന്നത്.

    രാജീവ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് മധു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തനിക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് മധു മഞ്ജുവിനെയും ദിലീപിനെയും നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസരം ലഭിക്കുന്നത് ഇപ്പോഴാണ്.

    യു എസില്‍ ജോലി ചെയ്യുന്ന മധു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതോടെ നാട്ടിലെത്തിയിരിക്കുയാണ്. ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ച മധു യു എസില്‍ വാള്‍ട്ട് ഡിസ്നി ഗ്രൂപ്പിന്റെ ഡിസ്നി ക്രൂയിസ്ലൈന്‍സ് എന്ന കപ്പലിലാണ് ജോലി ചെയ്യുന്നത്.

    പുതുമുഖം ഈവയാണ് ചിത്രത്തിലെ നായിക. സംവിധായകന്‍ പവിത്രന്റെയും കലാമണ്ഡലം ക്ഷേമാവതിയുടെയും മകളാണ് ഈവ. നര്‍ത്തകിയായ ഈവ മോഹന്റെ ഭാര്യയും കുച്ചുപ്പുടി അധ്യാപികയുമായ അനുപമയുടെ ശിഷ്യയുമാണ്.

    അങ്ങനെ ഒരവധിക്കാലത്ത് എന്ന ചിത്രത്തിന് ശേഷം മോഹന്‍ ഒരുക്കുന്ന ചിത്രമാണ് കാമ്പസ്. ജീവിതഗന്ധിയായ കഥയ്ക്ക് ഏറെ പ്രാധാന്യമുള്ള മുഖം, സാന്ദ്രം, പക്ഷേ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ സ്ഥാനം തേടിയ മോഹന്‍ തന്റെ പുതിയ ചിത്രം വ്യത്യസ്തമാണെന്ന് അവകാശപ്പെടുന്നു.

    ചെറിയാന്‍ കല്പകവാടിയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഡേവിഡ് കാച്ചപ്പള്ളി ചിത്രം നിര്‍മിക്കുന്നു.

    ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more