മുകേഷിന്റെ ചിരട്ടക്കളിപ്പാട്ടങ്ങള്‍

By Staff

മുകേഷിന്റെ ചിരട്ടക്കളിപ്പാട്ടങ്ങള്‍
മാര്‍ച്ച് 14, 2005

ഒരു ഇടവേളക്ക് ശേഷം മുകേഷ് വീണ്ടും നായകവേഷത്തിലെത്തുന്നു. ഉപനായകവേഷങ്ങളിലും ചെറുകിട വേഷങ്ങളിലും അഭിനയിച്ച ഒരു പിടി ചിത്രങ്ങള്‍ക്കു ശേഷം മുകേഷിന് നായകപദവി തിരിച്ചുകിട്ടുകയാണ്.

ജോസ് തോമസ് ഒരുക്കുന്ന ചിരട്ടക്കളിപ്പാട്ടങ്ങള്‍ എന്ന ചിത്രത്തില്‍ മുകേഷാണ് നായകന്‍. നവാഗതനായ കുക്കു സംവിധാനം ചെയ്യുന്ന ഒരാള്‍ എന്ന ചിത്രത്തിലും മുകേഷ് നായകനായി വേഷമിടുന്നുണ്ട്.

യൂത്ത് ഫെസ്റിവലിനു ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിരട്ടക്കളിപ്പാട്ടങ്ങള്‍. ജോസ് തോമസിന്റെ മാട്ടുപ്പെട്ടി മച്ചാന്‍, ടോക്കിയോ നഗറിലെ വിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ മുകേഷ് നായകനായിട്ടുണ്ട്.

കാര്‍ത്തികയാണ് ചിരട്ടക്കളിപ്പാട്ടങ്ങളിലെ നായിക. സലിംകുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയ പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രം നര്‍മപ്രധാനമായ കഥയാണ് പറയുന്നത്.

വനിതാ വാര്‍ഷികപ്പതിപ്പില്‍ ഡെന്നിസ് ജോസഫ് എഴുതിയ ചിരട്ടക്കളിപ്പാട്ടങ്ങള്‍ എന്ന നോവലൈറ്റിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. ഒ. എന്‍. വിയുടെ ഗാനങ്ങള്‍ക്ക് സണ്ണി സ്റീഫന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം അനില്‍ നായര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X