നയന്‍താര വീണ്ടും മമ്മൂട്ടി ചിത്രത്തില്‍

By Staff

നയന്‍താര വീണ്ടും മമ്മൂട്ടി ചിത്രത്തില്‍
മാര്‍ച്ച് 14, 2005

അയ്യയുടെ വിജയവും ചന്ദ്രമുഖിയിലെ രജനീകാന്തിന്റെ നായികാപദവിയും തമിഴില്‍ നേടിക്കൊടുത്ത നേട്ടങ്ങള്‍ക്കിടയിലും നയന്‍താര മലയാളത്തില്‍ സജീവമാവുന്നു. തസ്കരവീരനില്‍ മമ്മൂട്ടിയുടെ നായികയായ നയന്‍താര അടുത്ത മമ്മൂട്ടി ചിത്രത്തിലും അഭിനയിക്കുന്നു.

കമല്‍ ഒരുക്കുന്ന രാപ്പകല്‍ എന്ന ചിത്രത്തിലാണ് നയന്‍താര മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ തുടര്‍ച്ചയായ രണ്ട് ചിത്രങ്ങളില്‍ നായികയാവുക എന്നത് ഒരു നടിക്ക് കിട്ടുന്ന അപൂര്‍വാവസരമാണ്.

തസ്കരവീരനില്‍ മുട്ടക്കച്ചവടക്കാരിയായ തങ്കമണിയുടെ വേഷത്തിലാണ് നയന്‍താര അഭിനയിച്ചത്. കൊച്ചുബേബി എന്ന തസ്കരനായി മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് തങ്കമണി. കൊച്ചുബേബിയോടൊപ്പം മോഷണത്തില്‍ പങ്കുചേരുന്ന തങ്കമണി കഥാഗതിയില്‍ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമാണ്.

മമ്മൂട്ടിയുടെ നായികയായി ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തസ്കരവീരനില്‍ അവതരിപ്പിച്ചതിന് ശേഷമാണ് രാപ്പകലിലും നയന്‍താര പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ രണ്ട് നായികമാരിലൊരാളാണ് നയന്‍താര. ഒരു വീട് നോക്കിനടത്തുന്ന കൃഷ്ണന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

രണ്ട് ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന് ശേഷമാണ് നയന്‍താര മമ്മൂട്ടി ചിത്രങ്ങളില്‍ നായികയാവുന്നത്. മനസ്സിനക്കരെയില്‍ ജയറാമിന്റെ നായികയായി അരങ്ങേറിയതിന് ശേഷം മോഹന്‍ലാല്‍ ചിത്രങ്ങളായ വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ ചിത്രങ്ങളിലാണ് നയന്‍താര അഭിനയിച്ചത്. പിന്നീട് തമിഴിലേക്ക് കടന്ന് ശരത്കുമാറിനും രജനീകാന്തിനുമൊപ്പം അഭിനയിച്ച നയന്‍താര വീണ്ടും മലയാളത്തിലെത്തുന്നത് മമ്മൂട്ടി ചിത്രങ്ങളില്‍ നായികയാവാനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X