ബല്‍റാമെത്താന്‍ ഇനിയും വൈകും

By Staff

ബല്‍റാമെത്താന്‍ ഇനിയും വൈകും
മാര്‍ച്ച് 14, 2006

മമ്മൂട്ടിയുട ഈ വര്‍ഷത്തെ ആദ്യചിത്രം ബല്‍റാം വേഴ്സസ് താരാദാസിന്റെ റിലീസിംഗ് വീണ്ടും നീട്ടി. നേരത്തെ മാര്‍ച്ച് 17ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം മാര്‍ച്ച് 30ന് പ്രദര്‍ശനത്തിനെത്തിക്കാനാണ് പുതിയ തീരുമാനം.

അതേ സമയം മറ്റു തടസങ്ങളൊന്നുമില്ലെങ്കില്‍ മാര്‍ച്ച് 23ന് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് നിര്‍മാതാവും വിതരണക്കാരനുമായ ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.

റിലീസിംഗ് നീട്ടിയത് ബല്‍റാമും സുരേഷ് ഗോപി ചിത്രം ചിന്താമണി കൊലക്കേസുമായി കടുത്ത മത്സരത്തിന് വഴിവയ്ക്കുമെന്ന ആശങ്ക സിനിമാരംഗത്ത് ഉയര്‍ത്തിയിട്ടുണ്ട്. ബല്‍റാമിന്റെ റീലീസിംഗ് വൈകിയതു മൂലം മമ്മൂട്ടി ചിത്രം തുറുപ്പുഗുലാന്റെ റിലീസിംഗും മാറ്റിവയ്ക്കേണ്ടി വന്നേക്കും. തുറുപ്പുഗുലാന്‍ ഏപ്രില്‍ 15ന് തിയേറ്ററുകളിലെത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

മോഹന്‍ലാല്‍ നായകനായ രസതന്ത്രം ഏപ്രില്‍ ഏഴിനാണ് റിലീസ് ചെയ്യുന്നത്. അവധിക്കാലം തുടങ്ങുന്നതോടെ സൂപ്പര്‍താര ചിത്രങ്ങള്‍ തമ്മിലുളള ഒരു മത്സരത്തിനായിരിക്കും സിനിമാ വ്യവസായ രംഗം സാക്ഷ്യം വഹിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X