അരവിന്ദന്‍: മഹാമൗനത്തിന്റെ സംഗീതം

By Staff

അരവിന്ദന്‍: മഹാമൗനത്തിന്റെ സംഗീതം

അരവിന്ദനെ ലോകസിനിമയ്ക്ക് നഷ്ടമായിട്ട് 2001 മാര്‍ച്ച് 15 വ്യാഴാഴ്ച 10 വര്‍ഷം തികയുകയാണ്. മലയാളസിനിമയുടെ ചെറിയ ലോകം ലോകസിനിമയുടെ വിശാലവേദിയിലെത്തിച്ചതിന്റെ പങ്ക് അരവിന്ദന് കൂടി അവകാശപ്പെട്ടതാണ്.

അരവിന്ദന് ഓരോ ചിത്രവും ഓരോ പരീക്ഷണങ്ങളായിരുന്നു. അവയിലൂടനീളം നിശബ്ദമായ സംഗീതമുണ്ടാവണമെന്ന് അരവിന്ദന് നിര്‍ബന്ധമായിരുന്നു. 1974 ഉത്തരായനത്തിലൂടെയാണ് അരവിന്ദന്‍ സിനിമാലോകത്തെത്തുന്നത്. കള്ളക്കടത്ത് സംഘങ്ങളുടെയും കാബറെ നര്‍ത്തകിമാരുടെയും ലോകത്തില്‍ മയങ്ങിയിരുന്ന അന്നത്തെ മലയാള സിനിമ ഉത്തരായനത്തിലൂടെ പുതിയ മുഖങ്ങളെ കണ്ട് ഞെട്ടുകയായിരുന്നു. അരയിട്ടിളക്കി നൃത്തം ചെയ്ത ശേഷം ഒരു കാബറേ നര്‍ത്തകി വിയര്‍ത്തോടി വന്ന് ഭര്‍ത്താവിന്റെ കൈയില്‍ നിന്നും കുഞ്ഞിനെ വാങ്ങി മുലകൊടുക്കുന്ന രംഗം മലയാളി പ്രേക്ഷകര്‍ക്ക് അന്ന് വരെ അപരിചിതമായിരുന്നു.

രണ്ടാമത്തെ ചിത്രമായ കാഞ്ചനസീത (1977)യിലും ധീരമായ പരീക്ഷണത്തിന് തന്നെ ആ പ്രതിഭ മുതിര്‍ന്നു. പുരാണചിത്രങ്ങളില്‍ നിന്നും ശിവകാശി കലണ്ടറില്‍ നിന്നും സോപ്പുകുട്ടപ്പനായ ശ്രീരാമനെയും പൗഡര്‍ പൂശി വെളുത്തു തുടുത്ത സീതാദേവിയെയും കണ്ട് പഴകിയ പ്രേക്ഷകര്‍ക്ക് മുന്നില്‍ വസൂരിക്കലയുള്ള കറുത്ത രാമനെയും സീതയെയും അരവിന്ദന്‍ അവതരിപ്പിച്ചു.

1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X