അരവിന്ദന്‍: മഹാമൗനത്തിന്റെ സംഗീതം
അരവിന്ദന്‍: മഹാമൗനത്തിന്റെ സംഗീതം
വര്‍ണ്ണശബളമായ സര്‍ക്കസിന്റെ പിന്നാമ്പുറങ്ങളിലെ കഥയുമായി തമ്പും (1978), നാടോടിക്കഥയും മിത്തും കവിതയും ചേര്‍ന്ന കുമ്മാട്ടിയും (1978) ബൈബിളില്‍ നിന്നും ഇറങ്ങി വന്ന എസ്തപ്പാനും (1979) അസ്തിത്വം തേടി വീര്‍പ്പുമുട്ടുന്ന യുവത്വത്തിന്റെ ആവിഷ്ക്കാരവുമായി പോക്കുവെയിലും (1982) കുറ്റബോധം വേട്ടയാടുന്ന മനസുമായി ചിദംബരവും (1985) വികസനത്തിനൊപ്പം നഷ്ടമാകുന്നതെന്തെന്നറിയാത്ത ഗ്രാമത്തിന്റെ കഥയുമായി ഒരിടത്തും (1986) കഥകളിക്ക് സ്വന്തം വ്യാഖ്യാനവുമായി മാറാട്ടവും (1988) അഭയാര്‍ത്ഥികളുടെ വേദന അവതരിപ്പിക്കുന്ന വാസ്തുഹാരയും (1991) അരവിന്ദന്‍ ലോകസിനിമയ്ക്ക് സമ്മാനിച്ചു.
സംഗീതവും ചിത്രകലയും അരവിന്ദന് ദൗര്‍ബല്യമായിരുന്നു. അത് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്തു. ഹരിപ്രസാദ് ചൗരസ്യയുടെ ഓടക്കുഴല്‍ വാദനം മാത്രമായിരുന്നു പോക്കുവെയിലിന്റെ പശ്ചാത്തല സംഗീതം. ഇഷ്ടമുള്ളത് വായിച്ചാല്‍ മതി എന്ന് അരവിന്ദന്‍ ചൗരസ്യയോട് പറയുകയായിരുന്നു. ബംഗാള്‍ പശ്ചാത്തലമായ വാസ്തുഹാരയ്ക്ക് സംഗീതം പകരാന്‍ ബംഗാളിയായ സലില്‍ ചൗധരി തന്നെ വേണമെന്ന് അരവിന്ദന് നിര്‍ബന്ധമായിരുന്നു.
വിമര്‍ശനങ്ങളും പുരസ്കാരങ്ങളും അരവിന്ദന്‍ ഒരേ മനസോടെയാണ് ഏറ്റുവാങ്ങിയത്. സ്വന്തം കല തിരിച്ചറിഞ്ഞു എന്നതാണ് അരവിന്ദന്റെ നേട്ടം. അരവിന്ദന്റെ ഓരോ സിനിമയിലും അദ്ദേഹത്തിന്റെ കലാസങ്കല്‍പ്പം തെളിഞ്ഞുകിടന്നു. അത് എന്റേതായിരുന്നില്ല എന്ന് നാണത്തോടെ പറയാന്‍ വേണ്ടി ഒരു സിനിമയും അരവിന്ദന്‍ സൃഷ്ടിച്ചില്ല.


Click it and Unblock the Notifications