ലോഹിയും ദിലീപും വീണ്ടും ഒന്നിക്കുന്നു
ജോക്കറിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസും ദിലീപും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തില്‍ ദിലീപിന് ഒരു ലോറി ഡ്രൈവറുടെ വേഷമായിരിക്കും.
ലോറിക്കാരുടെ ജീവിതകഥയുമായാണ് ഇക്കുറി ലോഹിതദാസിന്റെ വരവ്. ലോഹി സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമായിരിക്കുമിത്. ഇതിന്റെ കടലാസ് പണികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രീകരണം ഉടന്‍ ആരംഭിക്കും.
ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിലെ ബാബു എന്ന വേഷം ദിലീപിന് തന്റെ അഭിനയജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച വേഷമാണെന്ന് പറയാം. അത് കൊണ്ട് തന്നെ ലോഹിയുടെ സംവിധാനത്തിന് കീഴില്‍ ദിലീപ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications











