അരവിന്ദന്റെ നിത്യമൗനത്തിന് 11 വര്‍ഷം

By Staff

അരവിന്ദന്റെ നിത്യമൗനത്തിന് 11 വര്‍ഷം
മാര്‍ച്ച് 15, 2002

മലയാള സിനിമയുടെ ഭാവുകത്വത്തില്‍ നവീനമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ചലച്ചിത്ര സംവിധായകന്‍ അരവിന്ദന്‍ മരിച്ചിട്ട് 2002 മാര്‍ച്ച് 15ന് 11 വര്‍ഷം തികയുന്നു.

ഉത്തരായനം മുതല്‍ വാസ്തുഹാര വരെയുള്ള അരവിന്ദന്റെ ചിത്രങ്ങള്‍ മലയാള സിനിമയില്‍ ഒരു പുതിയ ചലച്ചിത്ര സംസ്കാരം സൃഷ്ടിക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ചവയാണ്. ആദ്യചിത്രമായ ഉത്തരായനം തീര്‍ത്തും അപരിചിതമായിരുന്ന ഒരു ചലച്ചിത്ര സംവേദനത്തിന് മലയാളി പ്രേക്ഷകനെ സജ്ജമാക്കുന്നതിനുള്ള ചുവടുവെപ്പായിരുന്നു.

വൈവിധ്യം നിറഞ്ഞ പ്രമേയങ്ങളാണ് അരവിന്ദന്‍ തന്റെ സിനിമകളില്‍ കൈകാര്യം ചെയ്തിരുന്നത്. ചിത്രകലയുടെയും സംഗീതത്തിന്റെയും സാധ്യതകളെ തന്റെ സിനിമകളില്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ അരവിന്ദന്‍ ശ്രദ്ധിച്ചിരുന്നു. മൗനത്തിന്റെ വാചാലത പ്രകടിപ്പിക്കുന്ന ഫ്രെയ്മുകള്‍ അരവിന്ദന്റെ സവിശേഷതയാണ്.

1991 മാര്‍ച്ച് 15ന് അരവിന്ദന്‍ നിത്യമൗനത്തിലേക്ക് വിരമിക്കുമ്പോള്‍ സമാന്തര സിനിമയുടെ മലയാളത്തിലെ അതിപ്രധാനിയായ ഒരു വക്താവും പ്രയോക്താവുമാണ് ഇല്ലാതായത്. ലോക സിനിമയുടെ ഭൂപടത്തില്‍ അദ്ദേഹം കേരളത്തിന് ശ്രദ്ധേയമായ ഒരു സ്ഥാനം ഉണ്ടാക്കുന്നതില്‍ സവിശേഷമായ പങ്കുവഹിച്ച ചലച്ചിത്ര ജീവിതത്തിന്റെ അന്ത്യമായിരുന്നു അത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X