ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രം താണ്ഡവം
ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രം താണ്ഡവം
മാര്‍ച്ച് 15, 2002
ഷാജി കൈലാസിന്റെ മോഹന്‍ലാല്‍ ചിത്രത്തിന് താണ്ഡവം എന്ന് പേരിട്ടു. കാശിനാഥന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
വന്‍വിജയം കൊയ്ത നരസിംഹത്തിന് ശേഷം ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് താണ്ഡവം. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്. മറ്റൊരു സൂപ്പര്‍ ഹിറ്റായ ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.
എസ്. സുരേഷ് ബാബുവാണ് കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ഷാജി കൈലാസിന്റെ അടുത്ത മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് രഞ്ജിത്താണെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഷാജി മുമ്പ് സംവിധാനം ചെയ്ത രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളുടെയും തിരക്കഥാകൃത്ത് രഞ്ജിത്ത് ആയിരുന്നു.
തമിഴിലെ മാദകറാണി മുംതാസ് ഈ ചിത്രത്തില്‍ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. മധു, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, ജഗദീഷ്, ലാലു അലക്സ്, രാജന്‍ പി. ദേവ്, സായികുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ക്യാമറ സഞ്ജീവ് ശങ്കര്‍.
ഡിക്കിള്‍ സിനിമയുടെ ബാനറില്‍ ജോണി സാഗരികയാണ് ചിത്രം നിര്‍മിക്കുന്നത്. രഞ്ജിത്ത് സംവിധായകനായി വര്‍ഗം എന്ന മോഹന്‍ലാല്‍ ചിത്രം ചെയ്യാനായിരുന്നു നേരത്തെ ജോണി സാഗരികയുടെ പദ്ധതി. വര്‍ഗത്തിന്റെ കഥ പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്നാണ് ജോണി സാഗരിക ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രം ചെയ്യാന്‍ തീരുമാനിച്ചത്.


Click it and Unblock the Notifications