മോഹന്‍ലാലിന്റെ ബാലേട്ടന്‍
മോഹന്‍ലാലിന്റെ ബാലേട്ടന്‍
മാര്‍ച്ച് 15, 2003
വീരനായകവേഷങ്ങളോട് വിടപറഞ്ഞ മോഹന്‍ലാല്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ പരീക്ഷിക്കുന്നത് തുടരുന്നു. വി. എം. വിനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാധാരണക്കാരനായ ഒരു നാട്ടുമ്പുറത്തുകാരനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
ബാലേട്ടന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലെ ടൈറ്റില്‍ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ജീവിതഗന്ധിയായ പ്രമേയങ്ങളോടെ പ്രേക്ഷകന്റെ ഹൃദയത്തിലേറിയ പഴയ ചില മോഹന്‍ലാല്‍ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നു ഈ കഥാപാത്രം.
ബാങ്ക് അക്കൗണ്ടന്റാണ് ബാലേട്ടന്‍. പുത്തന്‍പുരയ്ക്കല്‍ തറവാട്ടിലെ എല്ലാം അയാളാണ്. എല്ലാവര്‍ക്കും അയാള്‍ പ്രിയങ്കരനാണ്.
ഒരു വലിയ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്ന അയാള്‍ക്ക് ഒട്ടേറെ പ്രശ്നങ്ങളുണ്ട്. നൊമ്പരങ്ങള്‍ക്കിടയിലും എല്ലാവരെയും ചിരിപ്പിക്കാന്‍ ശ്രദ്ധിക്കും ആ മനുഷ്യന്‍. ബാലേട്ടന്റെ ആത്മനൊമ്പരങ്ങളുടെ കഥയാണ് വി. എം. വിനുവിന്റെ ചിത്രം പറയുന്നത്.
ഹിന്ദി ചിത്രം ചാന്ദ്നിബാറിലൂടെ ശ്രദ്ധേയനായ അതുല്‍ കുല്‍ക്കര്‍ണി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദേവയാനിയാണ് നായിക. ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണ്‍, ഇന്നസെന്റ്, ഹരിശ്രീ അശോകന്‍, ജയസുധ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
തിരക്കഥാകൃത്ത് ടി. എ. റസാക്കിന്റെ സഹോദരന്‍ ടി. എ. ഷാഹിദാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. അരോമമണിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications